aa43

വനപാലകർ കുരിശ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാക്കുന്നു.

വനപാലകർ കുരിശ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാക്കുന്നു.

തൊമ്മൻകുത്ത് സെന്‍റ് തോമസ് പള്ളിയുടെ കീഴിൽ ആനയാടിക്കുത്തിനു സമീപം നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനപാലകർ തകർത്ത സംഭവത്തിൽ പ്രതിഷേധം അലയടിക്കുന്നു. പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച ഇരുമ്പ് കുരിശാണ് വനപാലകർ പോലീസ് സഹായത്തോടെ ജെസിബി ഉപയോഗിച്ച് ശനിയാഴ്ച തകർത്തത്. കുരിശ് ഒടിച്ച് നശിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും സ്ഥലത്തുണ്ടായിരുന്ന വിശ്വാസികൾ എതിർത്തതോടെ ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

65 വർഷമായി ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിവിടം. ഇവിടെ ഭൂരിഭാഗം ആളുകൾക്കും ഭൂമിക്ക് കൈവശരേഖ മാത്രമാണുള്ളത്. പലരും പട്ടയഅപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്. ഇഎംഎസ് ഭവനപദ്ധതിയിൽ ഇവിടെ വീടുകളും നിർമിച്ചിട്ടുണ്ട്. അഞ്ചുമാസം മുമ്പ് സ്വകാര്യവ്യക്തി പള്ളിക്കു നൽകിയ കൈവശ രേഖയുള്ള അഞ്ചുസെന്റ് സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. നാൽപ്പതാം വെള്ളിയാഴ്‌ച കുരിശ് വെഞ്ചരിക്കുകയും ഇവിടേക്ക് പള്ളിയിൽ നിന്നു കുരിശിൻ്റെ വഴി നടത്തുകയും ചെയ്തിരുന്നു.

ശനിയാഴ്ച്‌ച രാവിലെ 11ഓടെയാണ് വണ്ണപ്പുറം റേഞ്ച് ഓഫീസർ ടി.കെ. മനോജിന്റെ നേതൃത്വത്തിള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുരിശ് തകർത്തത്. വന ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഇവരുടെ വാദം. കൈവശരേഖയുള്ള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചതെന്ന വസ്‌തുത കാറ്റിൽ പറത്തിയായിരുന്നു കിരാത നടപടി. കുരിശ് സ്ഥാപിക്കുന്നതിനുള്ള നിർമാണ ജോലികൾ നടന്നപ്പോഴോ ഇതുനീക്കം ചെയ്യുന്നതിനു മുമ്പോ യാതൊരു അറിയിപ്പും പള്ളി അധികൃതർക്ക് നൽകിയിരുന്നില്ല.

വനംവകുപ്പിന്റെ നടപടിയിൽ അതിശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്

 


Comment As:

Comment (0)