ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുശേഷിപ്പുകള്‍ പൊതു പ്രദര്‍ശനത്തിന്. സ്പാനിഷ് മിസ്റ്റിക്കും വിശുദ്ധയുമായ അമ്മ ത്രേസ്യയോട് പ്രത്യേകമായ വിധം പ്രാര്‍ത്ഥിക്കാനുമുള്ള അപൂര്‍വ അവസരമാണിത്. അസ്ഥികളുടെയും ഹൃദയത്തിന്റെയും വ്യക്തിഗത വസ്തുക്കളുടെയും ശകലങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ തിരുശേഷിപ്പുകള്‍ 1515 മാര്‍ച്ച് 28 ന് വിശുദ്ധയുടെ ജനനത്തിന്റെ 510-ാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് സ്‌പെയിനിലെ ‘ആല്‍ബ ഡി ടോര്‍മസിലെ’ ‘കോണ്‍വെന്റ് ഓഫ് ദി അനണ്‍സിയേഷനില്‍’ വിശ്വാസികള്‍ക്കായി പൊതുദര്‍ശനത്തിന് തുറന്ന് നല്‍കിയിരിക്കുന്നത്.
വിശുദ്ധ അമ്മ ത്രേസ്യയുടെ മരണശേഷം 443 വര്‍ഷത്തിനിടെ തിരുശേഷിപ്പുകള്‍ പൊതുജന വണക്കത്തിനായി ലഭ്യമാക്കുന്നത് ഇത് മൂന്നാം തവണയാണ്. മുമ്പ് രണ്ട് അവസരങ്ങളിലും ഏതാനും മണിക്കൂറുകള്‍ നേരത്തേക്ക് മാത്രമായിരുന്നു പൊതുദര്‍ശനം നടത്തിയത്. 1760-ല്‍, മൃതകുടീരം 7 മണിക്കൂര്‍ നേരത്തേക്ക് തുറന്നു, 1914-ല്‍ ഒരു ദിവസത്തേക്കും തുറന്നിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m