പാകിസ്ഥാനിൽ മതസൗഹാർദ്ദ കൂട്ടായ്മകൾ വർധിക്കുന്നു
പാകിസ്ഥാനിൽ മതസൗഹാർദ്ദ കൂട്ടായ്മകൾ വർധിക്കുന്നു
മതത്തിന്റെ പേരിൽ ഏറെ വിവേചനവും, ആക്രമണങ്ങളും നേരിടുന്ന പാകിസ്ഥാനിലെ ജനതയ്ക്ക് ആഗമനകാലം പ്രത്യാശയുടെയും, സമാധാനത്തിന്റെയും അനുഭവങ്ങൾ നൽകുന്നതിന്, മതസൗഹാർദ്ദകൂട്ടായ്മകൾ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്.
ലാഹോറിൽ, മതവിദ്വേഷത്തിന്റെ ബുദ്ധിമുട്ടുകളാൽ ഭയന്നിരിക്കുന്ന ജനങ്ങൾക്ക്, ആശ്വാസമായി, മതസൗഹാർദ്ദകൂട്ടായ്മയുടെ ഒരു സംഘവും എത്തിച്ചേർന്നിട്ടുണ്ട്. പാസ്റ്റർ ആസിഫ് എഹ്‌സാൻ ഖോക്കർ, പണ്ഡിതനും ഇസ്‌ലാമിക നേതാവുമായ മുഫ്തി സയ്യിദ് ആഷിഫ് ഹുസൈൻ, പഞ്ചാബിലെ നാഷണൽ പീസ് കമ്മിറ്റി പ്രസിഡൻ്റ് ചൗധരി കമ്രാൻ പർവേസ്, കപ്പൂച്ചിൻ വൈദികനായ ഫാ. ലാസർ അസ്‌ലം എന്നിവരാണ് സംഘത്തിലുള്ളത്.
നവംബറിൻ്റെ തുടക്കത്തിൽ, മയക്കുമരുന്നിന് അടിമയായ ഒരു ചെറുപ്പക്കാരൻ, തൻ്റെ വീടിന് തീകൊളുത്തുകയും, ഖുറാനിൻ്റെയും ബൈബിളിൻ്റെയും പേജുകൾ കത്തിച്ചുകളയുകയും ചെയ്തിരുന്നു. ഖുറാന്റെ കത്തിച്ച പേജുകൾ പിന്നീട് കണ്ടെത്തിയത് സംഘർഷങ്ങൾക്ക് കാരണമാവുകയും, ക്രൈസ്തവർക്കുനേരെയുള്ള ആൾക്കൂട്ട ആക്രമങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ്, മതസൗഹാർദ്ദകൂട്ടായ്മ ജനതയുടെ സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
സംഘട്ടനങ്ങൾ തടയുന്നതിനും വിവിധ സമുദായങ്ങൾ തമ്മിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും, മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തിൻ്റെയും സംവാദത്തിൻ്റെയും പ്രാധാന്യം പ്രതിനിധി സംഘം അടിവരയിട്ടു പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വം മാത്രമേ പാകിസ്ഥാന് സമൃദ്ധവും യോജിപ്പുള്ളതുമായ ഭാവി ഉറപ്പുനൽകുകയുള്ളുവെന്നു ഇസ്‌ലാം മതനേതാക്കൾ എടുത്തു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0