ഫ്രാൻസിസ് പാപ്പ ഉക്രൈൻ സന്ദർശിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ
ഫ്രാൻസിസ് പാപ്പ ഉക്രൈൻ സന്ദർശിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ
ഫ്രാൻസിസ് മാർപാപ്പ 2025- ൽ ഉക്രൈൻ സന്ദർശിക്കാൻ സാധ്യതയുള്ളതായി മാധ്യമ റിപ്പോർട്ടുകൾ.
ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്, ഫ്രാൻസിസ് പാപ്പ ഉക്രൈൻ സന്ദർശിച്ചേക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതായി വെളിപ്പെടുത്തുന്നു.
തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ, സഭയുടെ തലവനായ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് 2025 ൽ സമാധാനം സംജാതമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യയുടെ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം ഉക്രൈനിലേക്കുള്ള മാർപാപ്പയുടെ സന്ദർശനത്തിന്റെ സാധ്യത പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ജൂണിൽ, റോമിലെ 'കുട്ടികളുടെ ട്രെയിൻ' സംരംഭത്തിനിടെ കുട്ടികളോടു സംസാരിച്ച ഫ്രാൻസിസ് മാർപാപ്പ അത്തരമൊരു സന്ദർശനത്തോടുള്ള തൻ്റെ സമീപനം വെളിപ്പെടുത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0