d276

സീറോമലബാർ സഭ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സീറോമലബാർ സഭ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കാക്കനാട്: പ്രതിഭകള്‍ സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭ വിശ്വാസ പരിശീലന കമ്മീഷന്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിന്റെ സമാപന സമ്മേളനം സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളില്‍ പ്ലസ് ടു ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 58 പ്രതിഭകളാണ് സംഗമത്തില്‍ പങ്കെടുത്തത്.
സഭ നല്‍കുന്ന അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി സഭയുടെ സ്വപ്നങ്ങള്‍ക്കും സമൂഹത്തിന്റെ നന്മകള്‍ക്കും നിറം പകരുന്നവരാകണം പ്രതിഭകളെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് ഓര്‍മപ്പെടുത്തി.
ജെറാര്‍ഡ് ജോണ്‍ പന്തപ്പിള്ളില്‍ (താമരശേരി), ആല്‍ബിന്‍ സിബിച്ചന്‍ പള്ളിച്ചിറ (തലശേരി), മാനുവല്‍ ജോസഫ് മഞ്ഞളി (രാമനാഥപുരം), നൈബിന്‍ എം ഷിജിന്‍ പുത്തന്‍പുര (പാലാ), സാം പന്തമാക്കല്‍ (ബെല്‍ത്തങ്ങാടി), ട്രീസ ജെയിംസ് വട്ടപ്പാറ (ചങ്ങനാശേരി), റിമ ഷാജി വലിയകുന്നേല്‍ (ഇടുക്കി), ആന്‍മരിയ എസ് മംഗലത്തുകുന്നേല്‍ (കോതമംഗലം), സാന്ദ്ര ജോബി കോനുക്കുടി (എറണാകുളം), എയ്ഞ്ചല്‍ പി.ജെ പാലയൂര്‍ (തൃശൂര്‍) എന്നിവരാണ് 2024-ലെ സീറോമലബാര്‍ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹരായവര്‍.
മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രതിഭകളെ അഭിനന്ദിക്കുകയും അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു. ഫാ. മനു പൊട്ടനാനിയില്‍ എംഎസ്ടി, സി. ജിസ്ലറ്റ് എം.എസ്.ജെ, ശ്രീ ജെബിന്‍ കുഴിമാലില്‍ എന്നിവരാണ് മൂന്നുദിവസങ്ങള്‍ നീണ്ടുനിന്ന പ്രതിഭാ സംഗമത്തിനു നേതൃത്വം നല്‍കിയത്.
 വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ഫാ. തോമസ് മേല്‍വെട്ടത്ത്, ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. സന്തോഷ് ഓലപ്പുരക്കല്‍, ഫാ. പ്രകാശ് മാറ്റത്തില്‍, അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, ബേബി ജോണ്‍ കലയന്താനി, സിസ്റ്റര്‍ ജിന്‍സി ചാക്കോ എംഎസ്എംഐ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                             Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)