ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിന്റെ താഴെ, തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിന്റെ താഴെ, തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഈശോയെ അടക്കം ചെയ്ത ജെറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിന്റെ പുരാതന കല്ലുകള്‍ക്ക് താഴെ, തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി പുരാവസ്തു ഗവേഷകര്‍
ഒലിവ് മരങ്ങളും മുന്തിരിവള്ളികളും നിറഞ്ഞ തോട്ടത്തിന്റെ അവശിഷ്ടങ്ങളാണ് പുരാവസ്തുഗവേഷകര്‍ ഇവിടെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിനെ അടക്കം ചെയ്യുന്ന ഭാഗത്തിന്റെ വിവരണത്തെ പുതിയ കണ്ടെത്തല്‍ സാധൂകരിക്കുന്നു.
സുവിശേഷത്തില്‍ ഇങ്ങനെ വായിക്കുന്നു: ‘അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്‌കരിച്ചു.’ (യോഹന്നാന്‍ 19: 41-42). തിരുക്കല്ലറ ബസിലിക്കയുടെ തറയുടെ കീഴില്‍ നടത്തിയ വലിയ ഒരു ഖനനത്തിനിടെയാണ് ഈ കണ്ടെത്തല്‍. റോമിലെ സാപ്പിയന്‍സ സര്‍വകലാശാല പ്രൊഫസര്‍ ഫ്രാന്‍സെസ്‌ക റൊമാന സ്റ്റാസോള പുരാവസ്തുഖനന സംഘത്തിന് നേതൃത്വം നല്‍കി.
അവിടെ നിന്ന് ലഭിച്ച ആര്‍ക്കിയോ-ബൊട്ടാണിക്കല്‍, പൂമ്പൊടിയുടെ വിശകലനത്തിലൂടെ, ഏകദേശം 2,000 വര്‍ഷം പഴക്കമുള്ള ഒലിവ്, മുന്തിരി കൃഷിയുടെ തെളിവുകളാണ് കണ്ടെത്തിയത്. യേശുവിനെ ക്രൂശിച്ച ഗാഗുല്‍ത്തമലയും സംസ്‌കരിച്ച കല്ലറയും ഓര്‍ത്തഡോക്‌സ്, കാത്തലിക്, അര്‍മേനിയന്‍ സമൂഹങ്ങളുടെ മേല്‍നോട്ടത്തിലാണ് ഇന്നുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0