കോട്ടപ്പുറം രൂപതയുടെ 11 – മത് ബൈബിള്‍ കണ്വെന്ഷന്, ‘എല്‍ റൂഹ 2025’ ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ തുടക്കo കുറിച്ചു
കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് മോണ്‍.റോക്കി റോബി കളത്തില്‍ മുഖ്യകാര്‍മികനായി.
കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കല്ലറക്കല്‍, കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ.ആന്റസ് പുത്തന്‍വീട്ടില്‍, രൂപത ഫിനാന്‍ഷ്യല്‍ അസ്മിനിസ്ട്രേറ്റര്‍ ഫാ. ജോബി കാട്ടാശേരി, അസിസ്റ്റന്റ് ഫിനാന്‍ഷ്യല്‍ അസ്മിനിസ്ട്രേറ്റര്‍ ഫാ. ജിബിന്‍ കുഞ്ഞേലിപറമ്പ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കടലുണ്ടി എല്‍ റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. റാഫേല്‍ കോക്കാടന്‍ സിഎംഐ യാണ് കണ്വന്ഷന് നേതൃത്വം നല്‍കുന്നത്. 29 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയാണ് കണ്വെന്ഷന്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0