ap40

ഓശാന ഞായറാഴ്ച ഉക്രൈനിൽ റഷ്യയുടെ ആക്രമണം: പള്ളിയിൽ പോയ നിരവധിപേർ ആളുകൾ കൊല്ലപ്പെട്ടു,

ഓശാന ഞായറാഴ്ച ഉക്രൈനിൽ റഷ്യയുടെ ആക്രമണം: പള്ളിയിൽ പോയ നിരവധിപേർ ആളുകൾ കൊല്ലപ്പെട്ടു,

 ഓശാന ദിനത്തിലും ഉക്രൈന് നേരെ റഷ്യയുടെ ആക്രമണം. ഉക്രേനിയൻ നഗരമായ സുമിയിലാണ് ഓശാന ഞായർ ആഘോഷിക്കാൻ ആളുകൾ പള്ളിയിലേക്കു പോകുന്നതിനിടെ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത് .

 ഈ വർഷം സിവിലിയന്മാർക്കു നേരെയുണ്ടായ ഏറ്റവും മോശം ആക്രമണമാണിത്.

ഞായറാഴ്ച രാവിലെ തിരക്കേറിയ നഗരമധ്യത്തിൽ രണ്ട് മിസൈലുകൾ പതിച്ചു. അതിൽ ഒരെണ്ണം യാത്രക്കാർ നിറഞ്ഞ ഒരു ബസിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ, തെരുവിൽ മൃതദേഹങ്ങൾ കിടക്കുന്നതും കത്തുന്ന കാറുകളും രക്തം പുരണ്ട നിലയിൽ അപകടത്തെ അതിജീവിച്ചവരെയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെയും കാണാം. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്.

“ആക്രമണത്തിൽ മരിച്ചവരും പരിക്കേറ്റവരുമായ ഡസൻകണക്കിന് സാധാരണക്കാർ ഉണ്ട്" -ഉക്രൈൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. റഷ്യ മനഃപൂർവമായ ഭീകരപ്രവർത്തനം നടത്തിയെന്നും അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും കർശനമായ പ്രതികരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)