aa18

രാജ്യത്ത് സ്കൂള്‍ വിദ്യാഭാസം അടിമുടി മാറുന്നു.

രാജ്യത്ത് സ്കൂള്‍ വിദ്യാഭാസം അടിമുടി മാറുന്നു.

രാജ്യത്ത്സ്കൂള്‍ വിദ്യാഭാസംഅടിമുടി മാറുന്നു.

ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കുന്നതിന് പിന്നാലെ സ്കൂള്‍ വിദ്യാഭ്യാസ ഘടനയില്‍ സമൂലമാറ്റം നിർദ്ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയവും (എൻ.ഇ.പി.) സംസ്ഥാനത്ത് നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .

മൂന്നാം വയസില്‍ അടിസ്ഥാന പഠനം ആരംഭിച്ച്‌ 18-ല്‍ പ്ലസ്ടു പൂർത്തിയാക്കുന്നതാണിത്.

ഫൗണ്ടേഷണല്‍, പ്രിപ്പറേറ്ററി, മിഡില്‍, സെക്കൻഡറി (5 + 3 + 3 + 4 വർഷം) ഘട്ടങ്ങളാണ് ഇതിലുള്ളത്. കുട്ടികളുടെ കഴിവുകള്‍ ഉള്‍പ്പെടെ തിരിച്ചറിയുന്ന അങ്കണവാടി മുതല്‍ രണ്ടാം ക്ലാസ് വരെ ഘട്ടമാണ് ഫൗണ്ടേഷണല്‍. നിലവില്‍ ആറ് വയസില്‍ പഠനം ആരംഭിച്ച്‌ 16-നുള്ളില്‍ പത്താം ക്ലാസും 16-നും 18-നുമിടയില്‍ പ്ലസ്ടുവുമാണ് രീതി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നതും 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശമാണ്. അടുത്ത അദ്ധ്യയന വർഷം മുതലാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.

എന്നാല്‍കേന്ദ്രംമുന്നോട്ട് വെച്ച എൻ.ഇ.പി നയത്തോട്സംസ്ഥാനം പൂർണമായി അംഗീകരിച്ചിട്ടില്ല. ദേശീയ നയം അംഗീകരിക്കാതിരിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. അല്ലെങ്കില്‍ കേന്ദ്ര ഗ്രാന്റിനെയടക്കം ബാധിച്ചേക്കാം. വിശദമായ ചർച്ചകള്‍ക്കു ശേഷമാകും ഇതിലേക്ക് സംസ്ഥാനം കടക്കുക. എൻ.ഇ.പിയുടെ ഭാഗമായ പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോർ റൈസിംഗ് ഇന്ത്യ (പി.എം ശ്രീ ) പദ്ധതിയും കേരളം നടപ്പാക്കിയിട്ടില്ല.

ഇതിന്റെ പേരില്‍ ചില ഗ്രാന്റുകള്‍ അനുവദിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. 2020ല്‍ ആരംഭിച്ച എൻ.ഇ.പി., 2022ല്‍ ആരംഭിച്ച പി.എം ശ്രീ എന്നിവ നടപ്പാക്കാനുള്ള ചർച്ചയിലാണ് സംസ്ഥാന സർക്കാർ. ദേശീയ വിദ്യാഭ്യാസ നയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സി.ബി.എസ്.ഇ സ്കൂളുകളിലും ഘട്ടംഘട്ടമായി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്

 


Comment As:

Comment (0)