d174

പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യരിലേക്കെത്തുമെന്ന് പഠനം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യരിലേക്കെത്തുമെന്ന് പഠനം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

പക്ഷിപ്പനിയുടെ വാഹകരായി വളർത്തുപൂച്ചകള്‍ മാറിയേക്കുമെന്ന് പഠനം. കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ കോഴി ഫാമുകളെ ബാധിച്ച പക്ഷിപ്പനി (എച്ച്‌5 എൻ1) മേഖലയെ തകർത്തു കളഞ്ഞിരുന്നു.

എച്ച്‌ 5 എൻ 1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസയുടെ മാരകമായ ഇനം 10 കോടിയിലധികം പക്ഷികളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 

എച്ച്‌5എൻ1-ന്റെ വകഭേദങ്ങള്‍ പൂച്ചകളിലൂടെ എളുപ്പം മനുഷ്യരിലേക്കും പകരാനിടയുണ്ടെന്ന് ടെയ്‌ലർ ആന്റ് ഫ്രാൻസിസ് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച ജേണലില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ സൗത്ത് ഡക്കോട്ടയിലെ ഒരു വീട്ടില്‍ 10 പൂച്ചകള്‍ ചത്തിരുന്നു. ഗവേഷകർ അവയില്‍ നടത്തിയ പരിശോധനയില്‍ ശ്വസന സംബന്ധമായും നാഡിസംബന്ധമായും പ്രശ്നങ്ങള്‍ കണ്ടത്തി. പൂച്ചകളില്‍ കണ്ടെത്തിയ വൈറസിന് 80 കിലോമീറ്റർ അകലെയുള്ള ഫാമിലെ പക്ഷി-മൃഗാദികളില്‍ കണ്ടത്തിയ വൈറസുമായി സാമ്യമുണ്ടെന്നു വ്യക്തമായി.

പൂച്ചകളുടെ ശരീരത്തിന് സമീപം പക്ഷി തൂവലുകളും കണ്ടത്തിയിരുന്നു. ഫാമില്‍ വൈറസ് പടരാൻ കാരണമായ പക്ഷികളെ പൂച്ചകള്‍ ഭക്ഷിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. 2008-ല്‍ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികള്‍ക്ക് സമാനമായ തരത്തില്‍ പൂച്ചകളും വൈറസുകളെ സ്വീകരിക്കുകയും വകഭേദം അനുവദിക്കുകയും ചെയ്യുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി പൂച്ചകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകർന്നേക്കുമെന്നും പഠനം പറയുന്നു. എന്നാല്‍ നിലവില്‍ പൂച്ചകളില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പക‌ർന്നതിന് തെളിവുകളില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

സാധാരണ ഈ രോഗം പക്ഷികളില്‍ നിന്നും പക്ഷികളിലേക്ക് മാത്രമാണ് പകരാറുള്ളത്. എന്നാല്‍ അപൂർവമായി പക്ഷിപ്പനി വൈറസിന് ജനിതക വകഭേദം സംഭവിച്ചാല്‍ അവക്ക് മനുഷ്യരിലേക്ക് പകരാൻ കഴിയും. അത് ഗുരുതരമായ രോഗബാധക്ക് കാരണമാകാം.രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്ബർക്കം പുലർത്തുന്നവർ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കണം. അതത് സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകണം. കടുത്ത ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം, കഫത്തില്‍ രക്തം, കണ്‍പോളയില്‍ വീക്കം മുതലായവയാണ് രോഗലക്ഷണങ്ങള്‍.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)