ആയുധങ്ങൾ നിശബ്ദമാകട്ടെ! ശാശ്വത സമാധാനം സംജാതമാകട്ടെ : പാപ്പാ; ഫ്രാൻസീസ് പാപ്പായുടെ ഊർബി ഏത്ത് ഓർബി സ
ആയുധങ്ങൾ നിശബ്ദമാകട്ടെ! ശാശ്വത സമാധാനം സംജാതമാകട്ടെ : പാപ്പാ; ഫ്രാൻസീസ് പാപ്പായുടെ ഊർബി ഏത്ത് ഓർബി സന്ദേശം
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിശുദ്ധവാതിൽ തുറന്ന് പ്രത്യാശയുടെ ജൂബിലി വർഷം ഉദ്ഘാടനം ചെയ്ത ഫ്രാന്‍സീസ് പാപ്പാ ക്രിസ്തുമസ്സ് ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്ത് മദ്ധ്യത്തിലായുള്ള മുകപ്പിൽ (ബാല്‍ക്കണിയില്‍) നിന്നുകൊണ്ട്, “റോമാ നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വാദവും നല്കി. ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശമേകുന്നതിന് ഫ്രാന്‍സിസ് പാപ്പാ ബസിലിക്കയുടെ മുകപ്പിൽ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദരവങ്ങള്‍ ചത്വരത്തിലെങ്ങും അലയടിച്ചു. വത്തിക്കാൻറെയും ഇറ്റലിയുടെയും ദേശീയഗാനങ്ങൾ ബാൻറുസംഘം വാദനം ചെയ്തു. തദ്ദനന്തരം ഫ്രാൻസീസ് പാപ്പാ “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശം ആരംഭിച്ചത്.
നമ്മെ വിസ്മയംകൊള്ളിക്കുകയും വികാരഭരിതരാക്കുകയും ചെയ്യുന്നതിന് ഒരിക്കലും വിരാമമിടാത്ത രഹസ്യം ഈ നിശയിൽ നവീകൃതമായി: കന്യാമറിയം ദൈവപുത്രനായ യേശുവിന് ജന്മമേകി, അവനെ തുണിയിൽ പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി. “ദൈവത്തിനു മഹത്വവും മനുഷ്യർക്ക് സമാധാനവും” എന്ന് ദൈവദൂതർ പാടവെ, സന്തോഷത്താൽ നിറഞ്ഞ ബത്ലഹേമിലെ ഇടയന്മാർ അവനെ കണ്ടത്തെിയത് ഇങ്ങനെയയായിരുന്നു.
രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം, മറിയത്തിൻറെ ഉദരത്തെ ഫലമണിയിക്കുകയും അവളുടെ മനുഷ്യമാംസത്തിൽ നിന്ന് യേശുവിനെ രൂപപ്പെടുത്തുകയും ചെയ്ത അതേ സ്നേഹത്തിൻറെയും ജീവൻറെയും ആത്മാവായ പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തിലൂടെ നവീകരിക്കപ്പെടുന്നു. അങ്ങനെ ഇന്ന്, നമ്മുടെ ഇക്കാലത്തിൻറെ ഈറ്റുനോവിൽ, രക്ഷാകര നിത്യ വചനം വീണ്ടും യഥാർത്ഥത്തിൽ അവതരിച്ചു, അത് സകല സ്ത്രീപുരുഷന്മാരോടും പറയുന്നു, ലോകം മുഴുവനോടും പറയുന്നു: “ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നോട് ക്ഷമിക്കുന്നു, എന്നിലേക്ക് മടങ്ങുക, എൻറെ ഹൃദയത്തിൻറെ വാതിൽ തുറന്നിട്ടിരിക്കുന്നു! ”പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m