ചെറുപ്പക്കാരിൽ രക്തസമ്മർദ്ദം കൂടുന്നതിന്റെ ആറ് കാരണങ്ങൾ
ചെറുപ്പക്കാരിൽ രക്തസമ്മർദ്ദം കൂടുന്നതിന്റെ ആറ് കാരണങ്ങൾ
ഹൈപ്പർടെൻഷൻ ഒരു നിശ്ശബ്ദ കൊലയാളിയാണെന്ന് തന്നെ പറയാം. മുമ്ബ് പ്രായമായവരില്‍ മാത്രം കണ്ടിരുന്ന ഉയർന്ന രക്തസമ്മർദ്ദം ഇപ്പോള്‍ ചെറുപ്പക്കാരില്‍ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു.
രക്തസമ്മർദ്ദം സാധാരണയേക്കാള്‍ കൂടുതലായിരിക്കുമ്ബോഴാണ് ഹൈപ്പർടെൻഷൻ സംഭവിക്കുന്നത്. ചികിത്സിച്ചില്ലെങ്കില്‍, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.
'മോശം ജീവിത ശീലങ്ങള്‍ മൂലം ഉയർന്ന രക്തസമ്മർദ്ദമുള്ള യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്...' - മഹാജൻ ഇമേജിംഗ് ലാബിലെ ലാബ് ഡയറക്ടറും ക്ലിനിക്കല്‍ ലീഡുമായ ഡോ.ഷെല്ലി മഹാജൻ പറയുന്നു.
30 വയസ്സിന് താഴെയുള്ളവരില്‍ ഹെപ്പർടെൻഷൻ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് ആശങ്കാജനകമായ ഒരു പ്രവണതയാണ്. കാരണം ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക തകരാർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ജീവിതശൈലിയില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാനും ആരോഗ്യകരമായി തുടരാനും കഴിയുമെന്നും ഡോ.ഷെല്ലി പറയുന്നു. യുവാക്കള്‍ക്കിടയില്‍ ഹൈപ്പർടെൻഷൻ കൂടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ അറിയാം.
ഒന്ന്
അമിതമായ ഉപ്പ്, സംസ്കരിച്ച ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഉയർന്ന അളവില്‍ ശരീരത്തില്‍ ഉപ്പ് എത്തുന്നത് രക്തക്കുഴലുകളില്‍ കൂടുതല്‍ സമ്മർദ്ദം ചെലുത്തുന്നു. കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കും.
രണ്ട്
വ്യായാമം ചെയ്യാത്തത് ഹൃദയത്തെ ദുർബലമാക്കുകയും രക്തക്കുഴലുകള്‍ കഠിനമാക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. നിങ്ങള്‍ പതിവായി വ്യായാമം ചെയ്യുന്നില്ലെങ്കില്‍ ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മൂന്ന്
അമിതഭാരമോ പൊണ്ണത്തടിയോ ഹൃദയത്തിലും രക്തക്കുഴലുകളിലും അധിക സമ്മർദ്ദം ചെലുത്തുന്നു. അധികഭാരം വഹിക്കുന്നത് ഹൃദയത്തിന് രക്തം പമ്ബ് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നാല്
പുകവലി രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സിഗരറ്റിലെ രാസവസ്തുക്കള്‍ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
അഞ്ച്
അമിതമായി മദ്യം കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. മിതമായ അളവില്‍ കുടിക്കുകയും കഴിക്കുന്നതിൻ്റെ അളവ് പരിമിതപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ആറ്
പ്രമേഹം, ഉയർന്ന കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ അവസ്ഥകള്‍ രക്തക്കുഴലുകളെ ദുർബലമാക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0