ff112

പ്രതിരോധശേഷി വര്‍ധിപ്പിച്ച്‌ കാൻസര്‍ സാധ്യത കുറയ്ക്കാം; 6 കാര്യങ്ങള്‍ നിര്‍ദേശിച്ച്‌ ഡോക്ടര്‍

പ്രതിരോധശേഷി വര്‍ധിപ്പിച്ച്‌ കാൻസര്‍ സാധ്യത കുറയ്ക്കാം; 6 കാര്യങ്ങള്‍ നിര്‍ദേശിച്ച്‌ ഡോക്ടര്‍

കാൻസർ തടയുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രതിരോധശേഷി അത്യാവശ്യമാണ്. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങള്‍ കാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അടുത്തിടെ, യൂട്യൂബർ രാജ് ഷമാനി, കാൻസർ ഹീലർ സെന്ററിലെ കാൻസർ ഹീലറും എംഡിയുമായ ഡോ. തരംഗ് കൃഷ്ണയുമായുള്ള അഭിമുഖത്തില്‍ ആരോഗ്യം നിലനിർത്താനും കാൻസർ സാധ്യത ഒഴിവാക്കാനും എന്ത് ഭക്ഷണക്രമം പിന്തുടരണം എന്നതിനെക്കുറിച്ച്‌ ചോദിച്ചിരുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിച്ച്‌ കാൻസർ വരാനുള്ള സാധ്യത തടയാൻ എന്ത് ചെയ്യണമെന്ന് ഡോ.കൃഷ്ണ വീഡിയോയില്‍ വിശദീകരിച്ചു. 'MEDSRX' എന്ന ആറക്ഷര നിയമം പാലിച്ചാല്‍ കാൻസർ ഒരിക്കലും നമ്മളെ തൊടില്ലെന്ന് ഡോ. കൃഷ്ണ യൂട്യൂബറോട് പറഞ്ഞു.

എം: മെഡിറ്റേഷൻ (ധ്യാനം)
ഇ: എക്സർസൈസ് (വ്യായാമം)
ഡി: ഡയറ്റ് (ഭക്ഷണക്രമം)
എസ്: സ്ലീപ് (ഉറക്കം)
ആർ: റിലേഷൻഷിപ്പ് (ബന്ധം)
എക്സ്: എക്സ്-ഫാക്ടർ
പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മാനസികാരോഗ്യത്തിന് മുൻഗണന നല്‍കണമെന്ന് ഡോ.കൃഷ്ണ നിർദേശിച്ചു. എല്ലാ ദിവസവും ഏതെങ്കിലും തരത്തിലുള്ള ധ്യാനം ചെയ്യുക. വ്യായാമത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു വ്യായാമം തിരഞ്ഞെടുത്ത് എല്ലാ ദിവസവും അത് ഉത്സാഹത്തോടെ ചെയ്യുക. യോഗ, ജിമ്മില്‍ പോകുക, പ്രാണായാമം, നടത്തം അല്ലെങ്കില്‍ ദിവസവും പതിനായിരം ചുവടുകള്‍ നടക്കുക എന്നിവയില്‍ എന്തും തിരഞ്ഞെടുക്കാൻ അദ്ദേഹം നിർദേശിച്ചു.

നല്ലതും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം നിർദേശിച്ചു. നോണ്‍വെജിറ്റേറിയൻകാർക്ക്, കോഴിയിറച്ചിയും മത്സ്യവും കഴിക്കാം. റെഡ് മീറ്റ് കഴിക്കരുത്.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉറക്കവും അത്യാവശ്യമാണ്. 8 മണിക്കൂർ ഉറക്കം ആവശ്യമാണ്. എന്നാല്‍, 6 മണിക്കൂർ ഉറങ്ങുകയാണെങ്കില്‍ പോലും നന്നായി ഉറങ്ങുക. രാത്രി എല്ലാ ദിവസവും 10 മണിക്ക് ഉറങ്ങാൻ ശ്രമിക്കുക, പുലർച്ചെ 4, 5 അല്ലെങ്കില്‍ 6 ന് ഉണരുക. അത് നിങ്ങളുടെ ഇഷ്ടമാണെന്നും ഡോ.കൃഷ്ണ പറഞ്ഞു.

ബന്ധങ്ങള്‍ വേണ്ടത്ര ശക്തമല്ലെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടും യാതൊരു പ്രയോജനമില്ലെന്ന് ഡോ. കൃഷ്ണ പറഞ്ഞു. അതിനാല്‍, പ്രിയപ്പെട്ടവരെ ചേർത്തു നിർത്തുക. അവസാനമായി, X എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, നിങ്ങള്‍ ആസ്വദിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് തുടരുക എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

(മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.)

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)