കർത്താവിനോട് വിശ്വസ്തരായിരിക്കാൻ ജീവിതം കൊണ്ടു വിതയ്ക്കുക, : ഫ്രാൻസിസ് മാർപാപ്പയെ അനുസരിച്ച് കർദ്ദി
കർത്താവിനോട് വിശ്വസ്തരായിരിക്കാൻ ജീവിതം കൊണ്ടു വിതയ്ക്കുക, : ഫ്രാൻസിസ് മാർപാപ്പയെ അനുസരിച്ച് കർദ്ദിനാൾ റെയീന
നാം കർത്താവിനോട്, നിലത്തുവീണ ഗോതമ്പുമണിയോട് വിശ്വസ്തരായിരിക്കണമെങ്കിൽ, നമ്മുടെ ജീവിതം വിതച്ചുകൊണ്ടുതന്നെ അപ്രകാരം ചെയ്യണമെന്ന് റോം രൂപതയുടെ വികാരിജനറാളായ കർദ്ദിനാൾ ബൽദസ്സാരെ റെയീന
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ട ഏപ്രിൽ 26 മുതൽ 9 ദിവസം ഫ്രാൻസീസ് പാപ്പായുടെ ആത്മശാന്തിക്കായി അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ മൂന്നാം ദിനത്തിലെ വിശുദ്ധകുർബ്ബാനാർപ്പണ വേളയിൽ സുവിശേഷചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
ഈ നവനാൾ ദിവ്യപൂജാർപ്പണം “നൊവെന്തിയാലി” എന്നാണ് അറിയപ്പെടുന്നത്. യോഹന്നാൻറെ സുവിശേഷം 12,23-28 വരെയുള്ള വാക്യങ്ങൾ, അതായത്, നിലത്തുവീണ് അഴിയുന്ന ഗോതമ്പുമണിയുടെ ഉപമ ആയിരുന്നു ഈ വിചിന്തനത്തിന് ആധാരം.
ഫ്രാൻസിസ് പാപ്പാ ദിവംഗതനായതിനെ തുടർന്ന് ഇപ്പോൾ സംജാതമായിരിക്കുന്ന അവസ്ഥയെക്കുറിച്ച് തൻറെ വിചിന്തനത്തിൻറെ ആരംഭത്തിൽ അനുസ്മരിച്ച കർദ്ദിനാൾ റെയീന, റോമിലെ ജനത അതിൻറെ മെത്രാനെയോർത്തു കേഴുകയാണെന്നും ആ ജനത്തിൻറെ വേദനയും പ്രാർത്ഥനയും താൻ പ്രകടിപ്പിക്കുകയാണെന്നും പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m