d111

ക്ഷേമ പെൻഷൻ തട്ടിപ്പ്; തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി

ക്ഷേമ പെൻഷൻ തട്ടിപ്പ്; തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പില്‍ തുക തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു.

അനർഹർ കൈപ്പറ്റിയ ക്ഷേമ പെൻഷൻ 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും. പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിച്ചു. തുടർനടപടികള്‍ സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് ആകെ സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേർ സർക്കാരിനെ കബിളിപ്പിച്ച്‌ ക്ഷേമപെൻഷൻ തട്ടിയെടുത്തെന്നായിരുന്ന സി&എജി കണ്ടെത്തല്‍. ഇതില്‍ തന്നെ സർക്കാർ ജീവനക്കാർ കൂടുതലുള്ള തിരുവനന്തപുരം കോർപറേഷൻ മേഖലയിലാണ് തട്ടിപ്പുകാരും കൂടുതല്‍. 347 പേരാണ് കോർപറേഷൻ പരിധിയിലെ സർക്കാർ തട്ടിപ്പുകാർ. ഇവർ 1.53 കോടിരൂപ ക്ഷേമ പെൻഷനില്‍ നിന്ന് തട്ടിയെടുത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)