ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ബെത്ലഹേമിലെ തിരുപ്പിറവി ദൈവാലയം
ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ബെത്ലഹേമിലെ തിരുപ്പിറവി ദൈവാലയം
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങളോ, അലങ്കാരങ്ങളോ ക്രിസ്തുമസ് ട്രീയോ ഇല്ലാതെ യേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമിലെ തിരുപ്പിറവി ദൈവാലയം. പതിവ് ആഘോഷങ്ങൾക്കു പകരം കരോൾ പാട്ടുകൾ പാടി സെൻട്രൽ ബെത്ലഹേമിലെ ഷോപ്പിംഗ് സ്ട്രീറ്റിലൂടെ പരേഡ് നടത്തിയ കുട്ടികളുടെ കൈയിൽ പിടിച്ചിരുന്ന ബാനറിൽ എഴുതിയിരുന്നത് 'ഞങ്ങൾക്ക് വേണ്ടത് ജീവിതമാണ്, മരണമല്ല' എന്നും. തുടർച്ചയായ ഇത് രണ്ടാം വർഷമാണ് ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷങ്ങൾ യുദ്ധകാരണങ്ങളാൽ മുടങ്ങുന്നത്.
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് യേശു ജനിച്ച ഗുഹയ്ക്കുമുകളിൽ നിർമിച്ച ചർച്ച് ഓഫ് നേറ്റിവിറ്റിക്ക് എതിർവശത്തുള്ള മാംഗർ സ്ക്വയറിൽ സാധാരണയായി ഒരു വലിയ ക്രിസ്തുമസ് ട്രീ തയ്യാറാക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെപ്പോലെ, ഗാസയിൽ ദുരിതമനുഭവിക്കുന്ന പാലസ്തീനികളെ ബഹുമാനിച്ചുകൊണ്ട് ഇത്തവണയും മിതമായ ആഘോഷങ്ങൾ നടത്താൻ ബെത്ലഹേമിലെ മുനിസിപ്പാലിറ്റി തീരുമാനിക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m