നിഖ്യാ സൂനഹദോസ് ക്രൈസ്തവരെ സമ്പൂർണ്ണ ദൃശ്യ ഐക്യത്തിലേക്കു നമ്മെ തുടർന്നും നയിക്കേണ്ട വടക്കുനോക്കിയന്

നിഖ്യാ സൂനഹദോസ് ക്രൈസ്തവരെ സമ്പൂർണ്ണ ദൃശ്യ ഐക്യത്തിലേക്കു നമ്മെ തുടർന്നും നയിക്കേണ്ട വടക്കുനോക്കിയന്ത്രo : മാർപാപ്പ.

maaa186

നിഖ്യാ സൂനഹദോസ് ഒരു കഴിഞ്ഞകാലസംഭവം മാത്രമല്ല, പ്രത്യതുത, സകല ക്രൈസ്തവരെയും സമ്പൂർണ്ണ ദൃശ്യ ഐക്യത്തിലേക്കു നമ്മെ നയിക്കുന്നു വടക്കുനോക്കിയന്ത്രവും ആണെന്ന് ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാണ്  മാർപാപ്പ.

സഭയിലെ പ്രഥമ സാർവ്വത്രിക സൂനഹദോസായി കണക്കാക്കപ്പെടുന്ന നിഖ്യാസൂനഹദോസിൻറെ ആയിരത്തിയെഴുനൂറാം (1700) വാർഷികത്തോടനുബന്ധിച്ചു ജൂൺ 4-7 വരെ റോമിൽ സംഘടിപ്പിക്കപ്പെട്ട എക്യുമെനിക്കൽ ചർച്ചായോഗത്തിൽ സംബന്ധിച്ചവരെ അതിൻറെ സമാപന ദിനമായ ഇന്നലെ  വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.

റോമിലെ പൊന്തിഫിക്കൽ സർവ്വകലാശാലകളിൽ ഒന്നായ അഞ്ചേലിക്കുമിലെ എക്യുമെനിക്കൽ പഠന വിഭാഗവും അന്താരാഷ്ട്ര  ഓർത്തഡോക്സ് ദെവവിജ്ഞാനീയ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഈ ചർച്ചായോഗം “നിഖ്യയും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും: കത്തോലിക്കാ-ഓർത്തഡോക്സ് ഐക്യത്തിലേക്” എന്ന പ്രമേയം സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ നിഖ്യാ വിശ്വാസപ്രമാണം, സിനഡാത്മകത, ഉത്ഥാനത്തിരുന്നാൾ തീയതി എന്നിവ ഈ യോഗത്തിൽ ചർച്ചാവിഷയങ്ങളായിരുന്നതിനെക്കുറിച്ചു സൂചിപ്പിച്ചു. ഇവ നമ്മുടെ ക്രൈസ്തവൈക്യത്തെ, അതായത്, എക്യുമെനിക്കൽ യാത്രയെ സംബന്ധിച്ചിടത്തോളം പ്രസക്തങ്ങളാണെന്ന് പാപ്പാ പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)