47 ചാനലുകളുടെ ലൈസൻസ് റദ്ദാക്കി മോദിസര്‍ക്കാര്‍; നിരസിച്ചത് 34 അപേക്ഷകള്‍
47 ചാനലുകളുടെ ലൈസൻസ് റദ്ദാക്കി മോദിസര്‍ക്കാര്‍; നിരസിച്ചത് 34 അപേക്ഷകള്‍
ന്യൂ ഡല്‍ഹി: 2019 മുതല്‍ 2024 വരെയുള്ള അഞ്ച് വർഷത്തിനിടെ കേന്ദ്രസർക്കാർ റദ്ദാക്കിയത് 47 ടിവി ചാനലുകളുടെ ലൈസൻസ്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 34 ചാനലുകളുടെ ലൈസൻസ് അപേക്ഷ നിരസിക്കുകയും ചെയ്തു. 2020-21 കാലയളവിലാണ് ഏറ്റവും അധികം ചാനലുകളുടെ ലൈസൻസ് റദ്ദാക്കിയത്.രാജ്യസഭയില്‍ കേന്ദ്രസഹമന്ത്രി എല്‍ മുരുഗനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
269 ചാനലുകളുടെ ലൈസൻസ് പുതുക്കി നല്‍കുകയും 110 ചാനലുകളുടെ അപേക്ഷ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ബ്ലോക്ക് ചെയ്തതായും സഹമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിലാണ് നടപടി.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനും തടസപ്പെടുത്താനും നിർദേശം നല്‍കാനും നിയമങ്ങള്‍ കേന്ദ്ര സർക്കാരിന് അധികാരം നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2022ല്‍ രാജ്യത്തെ 80ലധികം ഓണ്‍ലൈൻ വാർത്താ ചാനലുകളും 23 ന്യൂസ് വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തിരുന്നു. ചാനലുകള്‍ക്ക് ലൈസൻസ് ലഭിക്കണമെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെയും ബഹിരാകാശ വകുപ്പിന്റെയും അനുമതി വേണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0