d212

നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയത് ആയിരത്തോളം ആക്രമണങ്ങൾ

നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയത് ആയിരത്തോളം ആക്രമണങ്ങൾ

നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ആറു വർഷത്തിനിടെ കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയത് ആയിരത്തോളം ആക്രമണങ്ങൾ. 

ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിനയുടെ റിപ്പോർട്ടിൻ്റെ ആറാമത്തെ ലക്കത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 2018 ഏപ്രിലിനും 2024 ഡിസംബറിനും ഇടയിൽ സംഭവിച്ച ആക്രമണങ്ങളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നത്.

“ആറാമത്തെ ഈ ലക്കം മതസ്ഥാപനങ്ങൾക്കെതിരായ 971 ആക്രമണങ്ങൾ രേഖപ്പെടുത്തുന്നു. നിക്കരാഗ്വയിൽ മതസ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണം തുടരുന്നു എന്നതിന്റെ തെളിവാണിത്" - ഡിസംബർ 20 ന് പുറത്തിറക്കിയ 443 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. പുതിയ റിപ്പോർട്ടിൽ വിവിധതരത്തിലുള്ള ആക്രമണങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപരോധങ്ങൾ, നിരോധനങ്ങൾ, മതപരമായ വ്യക്തികളെ അടിച്ചമർത്തൽ, മോഷണങ്ങൾ, അവഹേളനങ്ങൾ, കണ്ടുകെട്ടലുകൾ എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള ആക്രമണങ്ങൾ അവയിൽ ഉൾപ്പെടുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)