വിഭവസമൃദ്ധമായ ഊട്ടുനേര്‍ച്ചയോടൊപ്പം യൗസേപ്പിതാവിന്റെ വ്യത്യസ്തമായ കലാസൃഷ്ടി ഒരുക്കി ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന ദൈവാലയം ശ്രദ്ധേയമാകുന്നു.
വികാരി ഫാ. ഷാജു അങ്ങെവീട്ടിലിന്റെ നേതൃത്വത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജോയല്‍ സിഎച്ച്എഫിന്റെ മേല്‍നോട്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡി അരിക്കാടനോട് ചേര്‍ന്ന്, അള്ത്താരബാലന്മാരാണ് ഈ കലാസൃഷ്ടി രൂപപ്പെടുത്തിയത്. മെറ്റല്‍ പെയിന്റ് ചെയ്ത്, വിശുദ്ധ യൗസേപ്പിന്റെ ചിത്രത്തില്‍ നിരത്തിയാണ് ഇത് രൂപപ്പെടുത്തിയത്. 6 അടി നീളമുള്ള ഈ ചിത്രം വരച്ചത് റബേക്ക ഫ്രാങ്ക് ആണ്. അള്‍ത്താര ബാലന്മാരുടെ പ്രസിഡന്റ് അലന് ഷിബുവാണ് കുട്ടികളുടെ ഈ പരിശ്രമത്തിന് ചുക്കാന്‍ പിടിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0