മാർപാപ്പായുടെ മൃതദേഹപേടകം ഇന്ന് അടയ്ക്കും.
മാർപാപ്പായുടെ മൃതദേഹപേടകം ഇന്ന് അടയ്ക്കും.
ഇന്ന് വൈകുന്നേരം എട്ടുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അടയ്ക്കപ്പെടുമെന്ന് വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചു.
ചടങ്ങുകൾക്ക് കാമറലെങ്കോ കർദ്ദിനാൾ കെവിൻ ഫാറൽ നേതൃത്വം നൽകും.
ഏപ്രിൽ 23 ബുധനാഴ്ച രാവിലെ 9 മണിയോടെ ഫ്രാൻസിസ് പാപ്പായുടെ താമസസ്ഥലമായിരുന്ന സാന്താ മാർത്ത ഭവനത്തിൽനിന്ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്കെത്തിച്ച പത്രോസിന്റെ പിൻഗാമിയുടെ ഭൗതികശരീരം വിശ്വാസികൾക്ക് പൊതുദർശനം അനുവദിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ തുറന്ന് വയ്ക്കുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ്, കർദ്ദിനാൾ സംഘത്തിന്റെ സമ്മേളനതീരുമാനങ്ങളുടെ കൂടെ പശ്ചാത്തലത്തിൽ മുൻപ് അറിയിച്ചിരുന്നു.
വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചതനുസരിച്ച്, ചടങ്ങുകളിൽ, കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേ, കർദ്ദിനാൾമാരായ റോജർ മൈക്കിൾ മഹോണി, ഡൊമിനിക് മമ്പേർത്തി, പത്രോസിന്റെ ബസലിക്കയുടെ അർച്ച്പ്രീസ്റ് മൗറോ ഗമ്പെത്തി, എന്നിവർ പങ്കെടുക്കും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m