ap48

എസ്‌എസ്‌ സി പരീക്ഷ ഇനി അടിമുടി മാറ്റം.

എസ്‌എസ്‌ സി പരീക്ഷ ഇനി അടിമുടി മാറ്റം.

സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) പരീക്ഷാ രീതികളില്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മെയ് മുതല്‍ വരാനിരിക്കുന്ന എല്ലാ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐഡന്റിറ്റി വെരിഫിക്കേഷൻ മെച്ചപ്പെടുത്തുന്നതിനും, തട്ടിപ്പുകള്‍ തടയുന്നതിനുമാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള നോണ്‍-ഗസറ്റഡ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എസ്‌എസ്‌സിയാണ്‌.

ഓണ്‍ലൈൻ രജിസ്ട്രേഷൻ സമയത്ത്, അപേക്ഷാ ഫോം പൂരിപ്പിക്കുമ്ബോള്‍, പരീക്ഷാ കേന്ദ്രത്തില്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി എസ്‌എസ്‌സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ആധാർ ഉപയോഗിച്ച്‌ ഐഡന്റിറ്റി വെരിഫിക്കേഷനുള്ള ഓപ്ഷനുണ്ടായിരിക്കും. വരാനിരിക്കുന്ന പരീക്ഷകളില്‍ ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ നടപ്പിലാക്കാൻ കമ്മീഷൻ തീരുമാനിച്ചെന്ന് നോട്ടീസില്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)