മലങ്കര കത്തോലിക്ക സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വിശ്വാസികൾക്കായി സമർപ്പിച്ചു

മലങ്കര കത്തോലിക്ക സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വിശ്വാസികൾക്കായി സമർപ്പിച്ചു

d299

മലങ്കര കത്തോലിക്ക സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശ്വാസികൾക്കായി സമർപ്പിച്ചു. കർദ്ദിനാൾ മാർ ജോർജ് കുവക്കാട്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയും ചേർന്നാണ് മൊബൈൽ ആപ്ളിക്കേഷൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.

യാമ പ്രാർത്ഥനകൾ, വേദവായനകൾ, ബൈബിൾ, സൺഡേസ്‌കൂൾ പുസ്തകം, സഭാ ചരിത്രം, വിശുദ്ധരുടെ ജീവചരിത്രം, സഭാ വാർത്തകൾ, മലങ്കര കാത്തലിക് ടിവി, ഇവയെല്ലാം ഒരു കുടക്കീഴിൽ എന്നത് വിശ്വാസസമൂഹത്തിന് ഏറെ സഹായകമാണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ മെത്രാനും സഭയുടെ മീഡിയ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ആന്റണി മാർ സിൽവാനോസിൻ്റെ നിർദേശപ്രകാരമാണ് മൊബൈൽ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ലിങ്ക്.

https://play.google.com/store/apps/details?id=com.malankara

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                              Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)