ലോകത്തിൽ അഞ്ചാംപനി ബാധിതരുടെ നിരക്ക് വർദ്ധിക്കുന്നു.
ലോകത്തിൽ അഞ്ചാംപനി ബാധിതരുടെ നിരക്ക് വർദ്ധിക്കുന്നു.
അഞ്ചാംപനി ജീവനപഹരിക്കുന്നവരുടെ സംഖ്യ അനുദിനം 300 ആണെന്ന് യുണിസെഫ്.
കഴിഞ്ഞ വർഷം, അതായത്, 2024-ൽ ലോകത്തിൽ 359500 പേർക്ക് അഞ്ചാംപനി പിടിപെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) വെളിപ്പെടുത്തി.
ഏപ്രിൽ 24-30 വരെ ലോക പ്രതിരോധകുത്തിവയ്പ് വാരം ആചരിക്കുന്നതിനോടനുബന്ധിച്ചാണ് ഈ സംഘടന ഈ വിവരം നല്കിയത്. ഇക്കഴിഞ്ഞ 5 വർഷങ്ങളിൽ നൂറിലേറെ രാജ്യങ്ങളിൽ അഞ്ചാംപനി ബാധിതരുണ്ടായിട്ടുണ്ടെന്നും ഈ നാടുകളിലാണ് കുട്ടികളിൽ നാലിൽ മൂന്നു ഭാഗവും ജീവിക്കുന്നതെന്നും യുണിസെഫ് പറയുന്നു.
1974 മുതൽ നാളിതുവരെ അഞ്ചാപനിക്കെതിരായ കുത്തിവയ്പ്പ് 9 കോടി 40 ലക്ഷത്തിറെപ്പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും പ്രതിവർഷം 25 കോടി ഡോസ് പ്രതിരോധകുത്തിവയ്പ് ഔഷധം വിതരണം ചെയ്യുന്നുണ്ടെന്നും യുണിസെഫ് വെളിപ്പെടുത്തി. അഞ്ചാംപനി ജീവനപഹരിക്കുന്നവരുടെ സംഖ്യ അനുദിനം 300 പേരാണെന്നും ഇവരിൽ ഭൂരിഭാഗവും 5 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളാണെന്നും യുണിസെഫ് പറയുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m