ജീവിത കുരിശികളെ ഈശോയുടെ കുരിശിനോട് ചേർക്കുമ്പോൾ അവന്‍ നമ്മുടെ ജീവിതത്തെ ബലപ്പെടുത്തും എന്ന ബോധ്യമാണ്
ജീവിത കുരിശികളെ ഈശോയുടെ കുരിശിനോട് ചേർക്കുമ്പോൾ അവന്‍ നമ്മുടെ ജീവിതത്തെ ബലപ്പെടുത്തും എന്ന ബോധ്യമാണ് കുരിശിന്റെ വഴി: മാര്‍ ജോണ്‍ നെല്ലിക്കുന്നേൽ.
ജീവിത കുരിശികളെ ഈശോയുടെ കുരിശിനോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ അവന്‍ നമ്മുടെ ജീവിതത്തെ ബലപ്പെടുത്തും എന്ന ബോധ്യമാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥന നൽകുന്നതെന്ന് ഉദ്ബോധിപ്പിച്ച് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേൽ.
ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ മൂന്നാമത് കാല്‍നട കുരിശുമല തീര്‍ത്ഥാടനത്തിന്റെ അവസാനം വിശുദ്ധ കുർബാൻ അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
30 കിലോമീറ്റര്‍ ആണ് മാര്‍ നെല്ലിക്കുന്നേല്‍ വിശ്വാ സികളോടൊപ്പം കാല്‍നടയായി യാത്ര ചെയ്തത്. നൂറുകണക്കിന് വിശ്വാസികളാണ് ഓരോ സ്ഥലങ്ങളില്‍ നിന്നും തീര്‍ത്ഥാടനത്തിന്റെ ഭാഗമായത്.
തോപ്രാംകുടി പള്ളി വികാരി ഫാ. ജോസി പുതുപ്പറമ്പില്‍ നാല്പതാം വെള്ളിയുടെ സന്ദേശം നല്‍കി. വലിയ നോമ്പില്‍ എഴുകുംവയല്‍ കുരിശുമല സന്ദര്‍ശിച്ച് ഒരുക്കത്തോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ജൂബിലി വര്‍ഷസമ്മാനമായ പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m