ദൈവശാസ്ത്ര- ആധ്യാത്മിക രൂപവത്കരണം ലോക സുവിശേഷവത്കരണത്തിന് അനിവാര്യം : ഫ്രാൻസിസ് മാർപാപ്പ.
ദൈവശാസ്ത്ര- ആധ്യാത്മിക രൂപവത്കരണം ലോക സുവിശേഷവത്കരണത്തിന് അനിവാര്യം : ഫ്രാൻസിസ് മാർപാപ്പ.
ദൈവശാസ്ത്രപരവും ആത്മീയവുമായ അടിത്തറ ലോകസുവിശേഷവത്കരണത്തിന്റെ മുന്നേറ്റത്തിന് അനിവാര്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ.
റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയ്ക്കു പിന്തുണയേകാൻ, ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാന്മാർക്ക് അയച്ച കത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
നൂറ്റാണ്ടുകളായി സാർവത്രിക സഭയ്ക്ക് വിലപ്പെട്ട സേവനങ്ങൾ നൽകുന്ന പൊന്തിഫിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് പാപ്പ കത്തിൽ എടുത്തുപറയുന്നുണ്ട്. 250 വർഷത്തിലേറെയായി ദൈവശാസ്ത്രപരമായും തത്വശാസ്ത്രപരമായും ആത്മീയമായും ധാർമ്മികമായും പരിശീലനം നൽകുന്ന റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയുടെ സംഭാവനകളെ പാപ്പ പ്രത്യേകം പ്രശംസിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m