ഈ കുറി കാലവര്‍ഷം മേയ് 27നെത്തും

ഈ കുറി കാലവര്‍ഷം മേയ് 27നെത്തും

mm66

ഈ വർഷം കേരളത്തില്‍ കാലവര്‍ഷം നേരത്തെയെത്തും.

പതിവിലും നേരത്തെ മെയ് 27ന് തന്നെ കാലവര്‍ഷം ആരംഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. 2009ന് ശേഷം ഇതാദ്യമായാണ് ഇത്രയും നേരത്തെ മണ്‍സൂണ്‍ കാറ്റുകളെത്തുന്നത്. അന്ന് മെയ് 23നാണ് കാലവര്‍ഷം ആരംഭിച്ചത്.

ഇക്കുറി മഴ ഇങ്ങനെ

അറബിക്കടലിലൂടെ കേരളത്തിലൂടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മണ്‍സൂണ്‍ കാറ്റെത്തുന്നത്. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച്‌ വടക്കുകിഴക്കന്‍ തുലാവര്‍ഷമായി തിരികെ പോകും. സെപ്റ്റംബര്‍ 17ന് വടക്കുകിഴക്കന്‍ മണ്‍സൂണ്‍ രൂപപ്പെടുമെന്നും ഒക്ടോബര്‍ 15ഓടെ അവസാനിക്കുമെന്നുമാണ് പ്രവചനം. ഇക്കുറി സാധാരണയില്‍ കവിഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും ഐ.എം.ഡി പറയുന്നു. 50 വര്‍ഷത്തെ ശരാശരി മഴ 87 സെന്റീമീറ്ററെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ നിന്നും അഞ്ച് ശതമാനം കൂടുതലായിരിക്കും ഇത്തവണത്തെ പെയ്യാൻ പോകുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  
 Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)