d51

8ല്‍ തോറ്റവ‌‍ര്‍ക്ക് വരെ മെഡിക്കല്‍ ബിരുദം, 70,000 രൂപയ്ക്ക് കിട്ടും സര്‍ട്ടിഫിക്കേറ്റ്; 14 വ്യാജ ഡോ

8ല്‍ തോറ്റവ‌‍ര്‍ക്ക് വരെ മെഡിക്കല്‍ ബിരുദം, 70,000 രൂപയ്ക്ക് കിട്ടും സര്‍ട്ടിഫിക്കേറ്റ്; 14 വ്യാജ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റുകള്‍ നല്‍കിയിരുന്ന സംഘം അറസ്റ്റില്‍. എട്ടാം ക്ലാസ് ബിരുദധാരികള്‍ക്ക് പോലും 70,000 രൂപ വീതം ഈടാക്കി മെഡിക്കല്‍ ബിരുദ സർട്ടിഫിക്കേറ്റ് നല്‍കിയിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സംഘത്തില്‍ നിന്ന് ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി ഡോ.രമേഷ് ഗുജറാത്തിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഇഎച്ച്‌എം) ഗുജറാത്ത് നല്‍കുന്ന ബിരുദങ്ങളാണ് പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്റ്റാമ്ബുകളും പൊലീസ് കണ്ടെത്തി. വ്യാജ ഡോക്ടർ ബിരുദമുള്ള മൂന്ന് പേർ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പും പൊലീസും ചേർന്ന് ഇവരുടെ ക്ലിനിക്കുകളില്‍ റെയ്ഡ് നടത്തിയിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ ബിഇഎച്ച്‌എം നല്‍കിയ ബിരുദങ്ങള്‍ കാണിച്ചു. ഗുജറാത്ത് സർക്കാർ അത്തരം ബിരുദങ്ങളൊന്നും നല്‍കാത്തതിനാല്‍ ഇത് വ്യാജമാണെന്ന് പൊലീസിന് അപ്പോള്‍ തന്നെ വ്യക്തമായി. വ്യാജ വെബ്‌സൈറ്റില്‍ ബിരുദങ്ങള്‍ രജിസ്റ്റർ ചെയ്യുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്. ഇലക്‌ട്രോ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് മുഖ്യപ്രതിക്ക് അറിവുണ്ടായിരുന്നു. ഇതോടെ പ്രസ്തുത കോഴ്‌സില്‍ ബിരുദം നല്‍കുന്നതിന് ഒരു ബോർഡ് സ്ഥാപിക്കാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു.

അദ്ദേഹം അഞ്ച് പേരെ നിയമിക്കുകയും അവർക്ക് ഇലക്‌ട്രോ ഹോമിയോപ്പതിയില്‍ പരിശീലനം നല്‍കുകയും ചെയ്തു. മൂന്ന് വർഷത്തിനുള്ളില്‍ കോഴ്‌സ് പൂർത്തിയാക്കുകയും ഇലക്‌ട്രോ ഹോമിയോപ്പതി മരുന്നുകള്‍ എങ്ങനെ നിർദ്ദേശിക്കാമെന്ന് അവരെ പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇലക്‌ട്രോ ഹോമിയോപ്പതിയോട് ജനങ്ങള്‍ക്ക് ധാരണയില്ലെന്ന് മനസിലാക്കിയതോടെ വ്യാജഡോക്ടർമാർ തങ്ങളുടെ പദ്ധതികള്‍ മാറ്റി ഗുജറാത്തിലെ ആയുഷ് മന്ത്രാലയം നല്‍കുന്ന ബിരുദങ്ങള്‍ നല്‍കാൻ തുടങ്ങി. 

ഒരു ഡിഗ്രിക്ക് 70,000 രൂപ ഈടാക്കിയാണ് പരിശീലനം നല്‍കിയിരുന്നത്. പണം അടച്ചാല്‍ 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരുന്നു രീതി. സർട്ടിഫിക്കറ്റുകള്‍ക്ക് സാധുതയുണ്ടെന്നും ഒരു വർഷത്തിന് ശേഷം 5,000 മുതല്‍ 15,000 രൂപ വരെ നല്‍കി ഇത് പുതുക്കണമെന്നുമായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്. പുതുക്കുന്നതിനുള്ള ഫീസ് അടയ്ക്കാൻ കഴിയാത്ത വ്യാജ ഡോക്ടർമാരെ സംഘം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                            Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)