സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം; രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം; ആരോഗ്യ

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം; രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം; ആരോഗ്യമന്ത്രി

maa101


കോവിഡ് കോസുകള്‍ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ  നിർദ്ദേശങ്ങളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്.നിലവില്‍ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

സംസ്ഥാനത്ത് മൂന്ന് പേർ കോവിഡ് ബാധിച്ച്‌ മരിച്ചതായും മന്ത്രി സ്ഥിരീകരിച്ചു.

അതേസമയം, കോവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനതല യോഗങ്ങള്‍ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്ബോള്‍ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോള്‍ ആശുപത്രിയില്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നല്‍കി.

അതേസമയം, കോവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ കേസുകള്‍ ഒന്നുമില്ല. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)