വെള്ളിമേഘങ്ങൾക്കിടയിൽ മാർപാപ്പയുടെ താക്കോലുമായി മൂന്ന് മാലാഖമാർ; സെഡേ വക്കാൻ്റേ സ്റ്റാംപുകൾ പുറത

വെള്ളിമേഘങ്ങൾക്കിടയിൽ മാർപാപ്പയുടെ താക്കോലുമായി മൂന്ന് മാലാഖമാർ; സെഡേ വക്കാൻ്റേ സ്റ്റാംപുകൾ പുറത്തിറക്കി വത്തിക്കാൻ

app130

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗo മുതൽ പുതിയ പാപ്പയെ തിരഞ്ഞെടുക്കപ്പെടും വരെ ഉപയോഗിക്കാവുന്ന 'സെഡേ വക്കാൻ്റേ' പ്രത്യേക സ്റ്റാംപുകൾ വത്തിക്കാൻ പുറത്തിറക്കി. 

വെള്ളിമേഘങ്ങൾക്കിടയിൽ മൂന്ന് മാലാഖമാർ പാപ്പയുടെ താക്കോലുമായി നിൽക്കുന്ന ചിത്രമാണ് സ്റ്റാംപിൽ.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ കത്തുകൾ, പോസ്റ്റ്കാർഡുകൾ, പാക്കേജുകൾ എന്നിവ അയയ്ക്കാൻ സെഡേ വേക്കന്റേ തപാൽ സ്റ്റാംപുകൾ ഉപയോഗിക്കാം. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതോടെ അവയുടെ തപാൽ മൂല്യം നഷ്ടപ്പെടും. എന്നിരുന്നാലും സ്റ്റാംപുകൾ ശേഖരിച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി പിന്നീടും ഇവ ലഭ്യമാണ്. ഈ സ്റ്റാംപുകളുടെ 500,000 സെറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്.

1.25 യൂറോ, 1.30 യൂറോ, 2.45 യൂറോ, 3.20 യൂറോ എന്നിങ്ങനെ നാല് മുഖവിലകളിലായാണ് വത്തിക്കാൻ സ്റ്റാംപുകൾ അച്ചടിച്ചിരിക്കുന്നത്.  മാർപാപ്പയെ തിരഞ്ഞെടുത്തതായി സെൻ്റ് പീറ്റേഴ്സ് സ്ക്വയറി പ്രഖ്യാപിക്കുന്നതോടെ സ്റ്റാംപുകൾ അസാധുവാകും

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)