ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്കാര ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെയും അയയ്ക്കും.
ആത്മീയ ധൈര്യത്തിൻ്റെ ദീപസ്‌തംഭമായിരുന്നു പാപ്പയെന്നും ദുരിതവും പ്രയാസവും അനുഭവിക്കുന്നവർക്ക് പ്രതീക്ഷയുടെ നാളമായിരുന്നു അദ്ദേഹമെന്നും മോദി കുറിച്ചു. ഇന്ത്യയോട് എന്നും മമതയോടെയാണ് അദ്ദേഹം പെരുമാറിയതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0