d68

കേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ വ്യാജന്മാര്‍ ; രാജ്യത്ത് 21 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കു

കേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ വ്യാജന്മാര്‍ ; രാജ്യത്ത് 21 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി യുജിസി

ന്യൂ ഡല്‍ഹി : രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ.

വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടില്‍ ഉള്ളത്. കേരളത്തിലും രണ്ട് വ്യാജ സർവകലാശാലകള്‍ പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിലുള്ള വിവരം.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, പശ്ചിമ ബംഗാള്‍, കേരളം, കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹി എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലായാണ് 21 വ്യാജ സർവകലാശാലകള്‍ കണ്ടെത്തിയിട്ടുള്ളത്. ഈ സർവകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴില്‍ ആവശ്യങ്ങള്‍ക്കോ വേണ്ടി അംഗീകരിക്കില്ല. അതിനാല്‍ തന്നെ ഇത്തരം സർവകലാശാലകളില്‍ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് പഠനശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ട് യാതൊരു ഉപകാരവും ലഭിക്കില്ല എന്നും യുജിസി വ്യക്തമാക്കുന്നു.

യുജിസിയുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വ്യാജ സര്‍വകലാശാലകള്‍ക്ക് ബിരുദങ്ങള്‍ നല്‍കാനുള്ള നിയമസാധുത ഇല്ലെന്നാണ് യുജിസി വ്യക്തമാക്കുന്നത്. ഉയർന്ന ഫീസ് ഈടാക്കിയാണ് വ്യാജ സർവകലാശാലകള്‍ വിദ്യാർത്ഥികളെ ചേർക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വലിയ തുക മുടക്കി സർവകലാശാലകളില്‍ ചേരുമ്ബോള്‍ അവ അംഗീകൃതം ആണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യം ആണെന്നും യുജിസി അറിയിക്കുന്നു. വ്യാജ സർവകലാശാലകളില്‍ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റുകള്‍ ജോലികള്‍ക്കോ വിദേശയാത്രകള്‍ക്കോ അംഗീകരിക്കില്ല എന്നും യുജിസി അറിയിച്ചു.

യുജിസി കണ്ടെത്തിയ വ്യാജ സർവകലാശാലകള്‍ ഇവയാണ്,

ഡല്‍ഹി:

1. ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയൻസസ്

2. വാണിജ്യ സർവകലാശാല, ദര്യഗഞ്ച്

3. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി

4. വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി

5. ADR-കേന്ദ്രീകൃത ജൂറിഡിക്കല്‍ യൂണിവേഴ്‌സിറ്റി

6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്
7. സ്വയം തൊഴിലിനായുള്ള വിശ്വകർമ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

8. ആധ്യാത്മിക് വിശ്വവിദ്യാലയം

ഉത്തർപ്രദേശ്:

1. ഗാന്ധി ഹിന്ദി വിദ്യാപീഠം

2. മഹാമായ സാങ്കേതിക സർവകലാശാല

3. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പണ്‍ യൂണിവേഴ്‌സിറ്റി)

4. ഭാരതീയ ശിക്ഷാ പരിഷത്ത്

ആന്ധ്രപ്രദേശ്:

1. ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്‍റ് ഡീംഡ് യൂണിവേഴ്‌സിറ്റി

2. ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ

പശ്ചിമ ബംഗാള്‍:

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടർനേറ്റീവ് മെഡിസിൻ

2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്‌

കർണാടക:

1. ബദഗൻവി സർക്കാർ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി

മഹാരാഷ്ട്ര:

1. രാജ അറബിക് യൂണിവേഴ്‌സിറ്റി

പുതുച്ചേരി :

1. ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ

കേരളം

1. ഇന്‍റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ (IIUPM)

2. സെന്‍റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)