വയനാട്-വിലങ്ങാട് ദുരന്ത പുനരധിവാസം: . ഭവനനിർമ്മാണ പദ്ധതി കെ.സി.ബി.സി അവലോകന യോഗം നടന്നു.
വയനാട്-വിലങ്ങാട് ദുരന്ത പുനരധിവാസം: . ഭവനനിർമ്മാണ പദ്ധതി കെ.സി.ബി.സി അവലോകന യോഗം നടന്നു.
മുണ്ടക്കൈ, ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കെ.സി.ബി.സി. യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിവിധ പുനരധിവാസ പദ്ധതികളുടെ ഭാഗമായി ഭവനനിർമാണ പ്രവർത്തനങ്ങളെകുറിച്ചുള്ള അവലോകന യോഗം നടന്നു.
കെ. സി. ബി. സി.യുടെ ജസ്റ്റിസ് പീസ് ആൻ്റ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത് .
ദുരന്ത ബാധിതർക്കായി നൂറ് ഭവനങ്ങളുടെ നിർമ്മാണമാണ് ഇപ്പോൾ വയനാട്ടിലും വിലങ്ങാടുമായി പുരോഗമിക്കുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മുന്നൂറ് കുടുംബങ്ങൾക്ക് തൊഴിലധിഷ്ഠിത പദ്ധതികൾ ഇതിനോടകം വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. പുതിയ ഭവനങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളുടെ സാമൂഹിക സേവന വിഭാഗങ്ങളുടെ നേതൃത്വത്തിൽ വയനാട്ടിലും താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ വിലങ്ങാട് ഭാഗത്തുമായിട്ടാണ് പുരോഗമിച്ചു വരുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m