ff284

നാം പ്രത്യാശയുടെ സാക്ഷികളാകണം: മാർപാപ്പാ

നാം പ്രത്യാശയുടെ സാക്ഷികളാകണം: മാർപാപ്പാ


ഇന്നത്തെ ലോകത്ത്  പ്രത്യാശയുടെ സാക്ഷികളാകുവാനുള്ള ക്രൈസ്തവരുടെ വിളിയെ  പ്രത്യേകം അടിവരയിട്ടു പറഞ്ഞുകൊണ്ട്  ജൂബിലി തീർത്ഥാടനത്തിൽ അംഗങ്ങളായവർക്ക്  സന്ദേശം കൈമാറി ഫ്രാൻസിസ് പാപ്പാ.


ഇറ്റലിയിലെ റിയെത്തി രൂപതയിൽ നിന്നും ഏകദേശം ആയിരത്തി എഴുനൂറിനുമുകളിൽ വിശ്വാസികൾ പങ്കെടുത്ത, തീർത്ഥാടനം രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ വീത്തോ പിച്ചിനൊന്നയുടെ നേതൃത്വത്തിലാണ് നടന്നത്.വൈദികരും, ഡീക്കന്മാരും, സന്യസ്തരും, യുവജനങ്ങളും, പൊതുപ്രവർത്തകരും, അത്മായരും  ഉൾപ്പെടെ നിരവധിപേർ തീർത്ഥാടനത്തിൽ  അണിനിരന്നു  .

"അപ്പസ്‌തോലന്മാരുടെ കബറിടങ്ങളിലേക്കുള്ള നിങ്ങളുടെ സന്ദർശനവും വിശുദ്ധ  വാതിലിലൂടെയുള്ള നിങ്ങളുടെ യാത്രയും, നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുമെന്നും യഥാർത്ഥ സന്തോഷത്തിന്റെ ഉറവിടവും കാരണവുമായ ദൈവത്തിന്റെ സ്നേഹം കൂടുതൽ മനസ്സിലാക്കാനും സ്വാഗതം ചെയ്യാനും നിങ്ങളെ സഹായിക്കുമെന്നും", താൻ പ്രതീക്ഷിക്കുന്നതായി പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.

ജീവിത യാത്രയിൽ ശക്തി നൽകുന്ന സ്നേഹത്തിന്റെ സാക്ഷികളായി മാറിക്കൊണ്ട്, ദുർബലരും, ദരിദ്രരുമായ ആളുകളോട് അടുപ്പം പുലർത്തുവാനും പാപ്പാ ആഹ്വാനം ചെയ്തു. ഇപ്രകാരം സഭയിലും, സമൂഹത്തിലും പ്രത്യാശയുടെ സാക്ഷികളായി മാറണമെന്നും പാപ്പാ എല്ലാവരെയും ഓർമ്മപ്പെടുത്തി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)