ff181

എന്താണ് ബലി ?

എന്താണ് ബലി ?

എന്താണ് ബലി ?  ഏറ്റവും വേദനാപൂർവ്വം  നൽകാൻ കഴിയുന്നതാണ് ബലി . ആയിരം ആട്ടിൻപറ്റങ്ങളിൽ  നിന്ന് ഒന്നിനെ നൽകുന്നത് ബലിയായി മാറുന്നില്ല . പുത്രനെ നൽകുന്നതാണ് ബലി . അതുകൊണ്ടാണല്ലോ  നമ്മൾ ഹോറോബ്  മലയിലെ അബ്രാഹത്തിന്റെ ബലിയെക്കുറിച്ചു പറയുക . വലിയ കൃപകൾക്ക്  വലിയ നന്മകൾ നൽകണം . ദൈവദർശനമെന്ന  ആ അമൂല്യ അനുഭവത്തിന്  ഞാനെന്ത്  വിലകൊടുത്തിട്ടുണ്ട്‌ ? ജീവിതം ഒരു സഫലാനുഭവമായി മാറുന്നത് ഈ നിധി കണ്ടെത്തുമ്പോഴും , ഈ മുത്ത് സ്വന്തമാക്കുമ്പോഴുമാണ് .ദേവാലയത്തിൽ സമർപ്പിക്കാനായി കൊണ്ടുവന്ന ആയിരം കുഞ്ഞുങ്ങളിൽ നിന്ന് ഒരു കുഞ്ഞിനെ നെഞ്ചോടണച്ചു  ശിമയോൻ എന്ന ജ്ഞാനവൃദ്ധൻ  കരഞ്ഞു പറഞ്ഞതുപോലെ : "കുഞ്ഞേ നിന്നെ കാണുവാൻ വേണ്ടിയാണ് വൃദ്ധൻ കാത്തിരുന്നത് . ഇപ്പോൾ എന്റെ കണ്ണുകൾ  അനുഗ്രഹീതങ്ങളായി . ഇനിയെന്റെ  മിഴികൾ അടഞ്ഞു പോയിക്കൊള്ളട്ടെ "

ദൈവമേ , ആക്സസ്മികമെന്ന്  കരുതുന്ന അനുഭവങ്ങളിലൂടെ എന്നെ തേടിയെത്തുന്ന നിധിയാണങ്ങു   . അല്ലെങ്കിൽ ഒത്തിരി അന്വേഷണങ്ങളിലൂടെയും  അലച്ചിലികളിലൂടെയും ഞാൻ കണ്ടെത്തിയ മുത്ത് .  വഴികളും , നിമിത്തങ്ങളും ഏതുമായിക്കൊള്ളട്ടെ . നീയാനെനിക്ക് വിലപ്പെട്ടത് , നീ മാത്രം 

കടപ്പാട് :ഫാദർ ബോബി ജോസ് :ഹൃദയവയൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)