ff297

സ്ത്രീയെ നീയെന്തിനാണ് കരയുന്നത്...?

സ്ത്രീയെ നീയെന്തിനാണ് കരയുന്നത്...?

പുരുഷന്റെ കണ്ണീരിന് എണ്ണിയെടുക്കാനാവുന്ന ഏതാനും കാരണങ്ങളേയുണ്ടാവൂ.

സ്ത്രീയുടേതിനാവട്ടെ എണ്ണിയെടുക്കാൻ ഒരു കാരണം പോലുമില്ലാത്ത വിധത്തിൽ,അത്രമേൽ സങ്കീർണ്ണമാണ്.

എത്ര പെയ്തിട്ടും തീരാത്ത ചില കാർമേഘങ്ങൾ!

ഈ ഭുതലത്തിൽ വീണ കണ്ണീരൊക്കെ ശേഖരിച്ചാൽ ഏഴു സാഗരങ്ങളെക്കാളേ
റെയാവുമെന്ന് പറഞ്ഞത് തഥാഗതനാണ്.

അവളുടെ കണ്ണീർ സാഗരങ്ങളിലൂടെയാണ് കാലത്തിന്റെയും ചരിത്രത്തിന്റെയ
ും വംശങ്ങളുടെയും തീരെ ചെറിയ കടലാസു വഞ്ചികൾ ഒഴുകുകയും മറയുകയും ചെയ്തത്.

എന്നാലും സ്ത്രീയെന്തിനാണ് കരയുന്നത്..?

ഒരു പുരുഷനും ഒരിക്കലും ഒരു സ്ത്രീയെ മനസ്സിലാവില്ല.

അതുകൊണ്ടാണ് എത്ര മുതിർന്നിട്ടും ഒരു സ്ത്രീ അഭയത്തിനുവേണ്ടി തിരയുന്നത്.

സ്മൃതികളിലെങ്കിലും അവളുടെ അമ്മയെ തന്നെയാണ്.

ഒടുവിൽ ഒരു സ്ത്രീയെ ബലപ്പെടുത്താനും അവൾക്ക് വിതുമ്പിക്കരയാനും മറ്റൊരു സ്ത്രീയുടെ ചുമലുകൾ മാത്രമേ ഉണ്ടാവുകയുളളു.


തിനെ നിങ്ങൾ എന്തുപേരുപറഞ്ഞു വേണമെങ്കിലും നിന്ദിച്ചുകൊളളൂ.

രണ്ടു പുസ്തകങ്ങൾ നിശ്ചമായും വായിക്കണം.

അജിത് കൗറിന്റെ താവളമില്ലാത്തവരും,കുപ്പത്തൊട്ടിയും
ആത്മകഥയാണ്,

ഏതൊരു സ്ത്രീക്കും തന്റെ ഡയറിക്കുറിപ്പിന് തലക്കെട്ടാക്കാവുന്ന പേരാണിത്.

സ്വന്തം വീട്ടിൽ അവൾ വളർത്തപ്പെടുന്നത് മറ്റേതോ വീട്ടിൽ പോകേണ്ടവളെന്ന നിരന്തരമായ സൂചനകളുമായാണ്.

ഇങ്ങിനെ കിടന്നുറങ്ങാമോ,

ഇങ്ങിനെ തർക്കുത്തരം പറയാമോ,പാചകം ചെയ്യാൻ പഠിച്ചില്ലെങ്കിൽ എന്തുചെയ്യും എന്നൊക്കെ....!

എന്നാൽ ഒടുവിൽ അവൾ എത്തുന്ന വീട്ടിലാകട്ടെ അവൾ വന്ന വീട്ടിലെയാണെന്ന
ും ഇവിടെ അവൾ ഒരു നിത്യാതിഥിമാത്ര
മാണെന്നും പഠിക്കുന്നു.

അവളുടെ ഇഷ്ടങ്ങൾ ആരും തിരയുന്നേയില്ല.

അവനിഷ്ടം ചൂടുവെളളത്തിലെ കുളിയാണെന്നും,അത്തായത്തിന് ചപ്പാത്തിയാണെന്നുമൊക്കെ....

ഇരുപത്തിമൂന്നു വർഷങ്ങൾ അവൾ എന്തുകഴിച്ചിരുന്നു,

എന്തായിരുന്നു അവളുടെ ഇഷ്ടങ്ങൾ ഒക്കെ ആരു തിരക്കുന്നു.

സക്കറിയായുടെ ഒരു കഥയിലെന്നപോലെ വെറുമൊരു കുടിയേറ്റക്കാരി...!

സങ്കടം വരുന്നു.
ഇരുളിലൂടെയുളള യാത്രയാണ് അവളുടേത്.

നക്ഷത്രങ്ങളെ നിങ്ങളെങ്കിലും കാവലുണ്ടാവണം

കടപ്പാട് :ബോബിയച്ചൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)