ff282

ആകർഷകമായ ശമ്പളത്തിൽ കേരള സർക്കാരിന് കീഴിൽ ജോലിക്ക് വേണ്ടി ഇപ്പോൾ അപേക്ഷിക്കാം..

ആകർഷകമായ ശമ്പളത്തിൽ കേരള സർക്കാരിന് കീഴിൽ ജോലിക്ക് വേണ്ടി ഇപ്പോൾ അപേക്ഷിക്കാം..

കേരള സര്‍ക്കാരിന് കീഴിൽ ജോലി സ്വപ്നം കാണുന്നവര്‍ക്ക് ഇതാ ഒരു സുവ‍ര്‍ണാവസരം. സഹകരണ സംഘങ്ങളിൽ ജോലി നേടാനുള്ള അവസരമാണ് ഉദ്യോഗാര്‍ത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. സഹകരണ സർവീസ് പരീക്ഷാ ബോർഡ്  ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.  മൊത്തം 200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികൾ ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഏപ്രിൽ 30 വരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. 17,360 രൂപ മുതൽ 44,650 രൂപ വരെയാണ് വിവിധ തസ്തികകളിലെ ശമ്പളം. പ്രായപരിധി : 01.01.2025ന് 18 – 40 വയസ്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും 3 വർഷത്തെയും വികലാംഗർക്ക് 10 വർഷത്തെയും വിധവകൾക്ക് 5 വർഷത്തെയും ഇളവ് ലഭിക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)