എച്ച്1 എൻ1 ആശങ്കയിൽ ആലപ്പുഴ ജില്ല; 10 ദിവസത്തിനിടെ രോഗികൾ എട്ടായി

ജില്ലയില്‍ പുതുതായി രണ്ടുപേർക്കുകൂടി എച്ച്‌ 1 എൻ 1 രോഗം സ്ഥിരീകരിച്ചു. ഇതോടെ പത്തുദിവസത്തിനകം രോഗികള്‍ എട്ടായി.

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ജാഗ്രതവേണം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളോടു ചേർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. അതിനാല്‍, വരുംദിവസങ്ങളിലും രോഗികള്‍ കൂടാം.

തൃശ്ശൂർ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേർക്ക് എച്ച്‌ 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. മറ്റു പലയിടത്തും ഈ മാസം ഒരു കേസുപോലും റിപ്പോർട്ടു ചെയ്തിട്ടില്ല.എച്ച്‌ 1 എൻ 1 പ്രതിരോധത്തിനു നല്‍കുന്ന ഒസള്‍റ്റാമിവിർ കാപ്സ്യൂളിനുണ്ടായിരുന്ന ക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങി.ആശുപത്രികള്‍ ആവശ്യപ്പെടുന്നത്ര മരുന്നു നല്‍കാൻ ഫാർമസിസ്റ്റുമാരോടു നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ പറഞ്ഞു.

പ്രതിരോധം ഇങ്ങനെ

* വായുവിലൂടെ പകരുന്നതിനാല്‍ മുഖാവരണം ധരിക്കുക. പനിബാധിതരില്‍നിന്ന് അകലം പാലിക്കുക

* കൈകൊടുക്കല്‍ ഒഴിവാക്കുക

* പൊതുസ്ഥലത്ത് തുപ്പുന്നതും മൂക്കുചീറ്റുന്നതും ഒഴിവാക്കുക

* ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക

* പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളില്‍വിടരുത്

* പുറത്തുപോയി വന്നാല്‍ കൈയും മുഖവും നന്നായി കഴുക

* ഗർഭിണികള്‍, കുട്ടികള്‍, ശ്വാസകോശരോഗമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം

* സ്വയംചികിത്സ പാടില്ല

ലക്ഷണങ്ങള്‍

* ശക്തമായ പനി

* ജലദോഷം

* തൊണ്ടവേദന

* ശരീരവേദന

* വയറിളക്കം

* ഛർദി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group