മദ്രാസ് IIT നടത്തുന്ന ബിഎസ് ഡാറ്റാ സയൻസിലേയ്ക്ക് ഇപ്പോള്‍ നേരിട്ട് പ്രവേശനത്തിനായി അപേക്ഷിക്കാം. പത്താം ക്ലാസ് തല ഗണിത വൈദഗ്ധ്യവും +2 പഠനവും പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ക്ക്, ഐഐടി മദ്രാസ് നടത്തുന്ന ഒരു യോഗ്യതാ പരീക്ഷയിലൂടെ (ക്വാളിഫൈയർ പരീക്ഷ) പ്രവേശനം നേടാം.
സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്.
ഒക്ടോബർ 27നു ക്വാളിഫയർ പരീക്ഷ നടക്കും. നവംബർ ഒന്നിന് ഫലം പ്രസിദ്ധീകരിക്കും.ക്വാളിഫയർ കടന്നവർക്ക് കോഴ്‌സിന്റെ ഒന്നാം ഘട്ടത്തിന് രജിസ്റ്റർ ചെയ്യാൻ അവസരം നവംബർ ആറിന് നല്‍കും. തുടർന്ന് ക്ലാസുമായി മുന്നോട്ട് പോവാം. വർഷത്തില്‍ രണ്ടു തവണയാണ് കോഴ്‌സ് ഇൻടേക്ക് നടക്കാറുള്ളത്. രണ്ടാമത്തെ ഇൻടേക്ക് ഇപ്പോള്‍ നടക്കുന്നത്. ഇത് കൂടാതെ JEE യോഗ്യതയുള്ളവർക്കും അവസരമുണ്ട്.
ഓണ്‍ലൈൻ പഠനസൗകര്യം
വിദ്യാർത്ഥികള്‍ക്ക് രാജ്യത്ത് എവിടെ നിന്നും ഓണ്‍ലൈൻ ആയി ചേരാം. വിദേശത്തുള്ളവർക്കും അവസരമുണ്ടെങ്കിലും, വിദേശത്തുള്ള ക്വാളിഫൈയർ പരീക്ഷാ കേന്ദ്രങ്ങള്‍ നിലവില്‍ യുഎഇ, ശ്രീലങ്ക ,ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളില്‍ മാത്രമേയുള്ളൂ.
ഒരേ സമയം രണ്ട് കോഴ്‌സുകള്‍ ചെയ്യാം
ഒന്നിലധികം കോഴ്‌സുകള്‍ ഒരേ സമയം ചെയ്യാനനുവദിക്കുകയും ഇതോടൊപ്പം തന്ന എൻട്രി, എക്‌സിറ്റ് ഓപ്ഷനുകള്‍ അനുവദിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമാണ് ഈ പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത് . ചുരുക്കത്തില്‍ മറ്റേതെങ്കിലും ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികള്‍ക്കും ഈ ഓണ്‍ലൈൻ പ്രോഗ്രാമിന് ഒരേ സമയം അർഹതയുണ്ട്. ബിടെക്ക്, ബിഎസ്‌സി കോഴ്‌സുകള്‍ റെഗുലറായി ചെയ്യുന്നവർക്ക് ഈ കോഴ്‌സ് പാരലലായി ഓണ്‍ലൈൻ മോഡില്‍ ചെയ്യാവുന്നതാണ്.
കോഴ്‌സിൻ്റെ ഘടന
ഫൌണ്ടേഷൻ പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം(BSc), ഡിഗ്രി പ്രോഗ്രാം (ബിഎസ്) എന്നിങ്ങനെ നാല് വ്യത്യസ്ത ഘട്ടങ്ങളിലായാണ് കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. വിദ്യാർത്ഥികള്‍ക്ക് പ്രോഗ്രാമില്‍ നിന്ന് ഏതു സമയത്തും പുറത്തുകടക്കാനും അവർക്ക് എത്ര ലെവല്‍ ലഭിച്ചു എന്നതിനെ ആശ്രയിച്ച് സർട്ടിഫിക്കറ്റ്, ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം എന്നിവ ലഭിക്കാനുമുള്ള ഓപ്ഷനുകളും ഉണ്ടായിരിക്കും.
അർഹതയുള്ളവർക്ക് സ്കോളർഷിപ്പുകള്‍ക്കവസരം
പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ക്ക്, ഐഐടി മദ്രാസ് 75% വരെ ഫീസ് ഇളവ് വാഗ്ദാനം ചെയ്യുന്നു. കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍, അപേക്ഷാർത്ഥിയ്ക്ക് 75% ഫീസ് ഇളവ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://study.iitm.ac.in/ds/academics.html#AC1
അപേക്ഷ സമർപ്പണത്തിന്: https://ds.study.iitm.ac.in/auth/login?apply_qualifier=true&_gl=1*1tnohms*_gcl_au*MjAxMDM3NTU2OC4xNzE4MzM5Mzkx
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m