ന്യൂനപക്ഷ ആക്രമണങ്ങള്‍ക്കെതിരെ സിബിസിഐ.

ബംഗ്ലാദേശില്‍ നടക്കുന്ന ന്യൂനപക്ഷ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി അപലപിച്ചുകാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ.

ബംഗ്ലാദേശില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങള്‍ക്ക് മറവില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ അക്രമിക്കപെടുന്നുണ്ടെന്നും നിയുക്ത ഇടക്കാല സര്‍ക്കാര്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

ക്രൈസ്തവ, ഹൈന്ദവ, ബുദ്ധമതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും, വസ്തുവകകളും കവര്‍ച്ച ചെയ്യപ്പെടുന്നതും നിശ്ശേഷം നശിപ്പിക്കപ്പെടുന്നതുമായി റിപോര്‍ട്ടുകള്‍ ആശങ്കജനകമാണെന്നും,ന്യുനപക്ഷ മതവിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള അടിയന്തര നടപടികള്‍ വേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തില്‍ സ്ഥാപിതമായിരിക്കുന്ന നിയുക്ത ഇടക്കാല സര്‍ക്കാര്‍ ന്യുന പക്ഷ സമൂഹങ്ങളെയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് സിബിസിഐ ആവശ്യപെട്ടു.

ബംഗ്ലാദേശിലെ ന്യുന പക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടലുകള്‍ നടത്തണമെന്നു അന്താരാഷ്ട്ര സംഘടനകളോടും സിബിസിഐ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group