ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളില്‍ ഒന്ന് വിജയകരമായി പൂർത്തീകരിച്ച് ഐഎസ്‌ആര്‍ഒ. ഇതോടെ മൂണ്‍ ഓര്‍ബിറ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ മൂന്നിനെ പ്രവേശിക്കുന്ന മൂര്‍ബിറ്റ് ഓര്‍ബിറ്റ് ഇൻസെക്ഷൻ വിജയകരമായി പൂര്‍ത്തിയാക്കി.
ഈ ദൗത്യത്തില്‍ ഏറ്റവും അപകടകരമായ ഘട്ടങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇതിനെന്തെങ്കിലും പിഴവ് സംഭവിച്ചിരുന്നെങ്കില്‍ ചന്ദ്രയാൻ മൂന്നിന്റെ ദൗത്യം പരാജയപ്പെടുമായിരുന്നു. എന്നാല്‍ വളരെ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു.
ഇപ്പോള്‍ ലഭിച്ച വിവരം അനുസരിച്ച് ചന്ദ്രനു ചുറ്റും ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാൻ ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group