സ്‌കൂളുകളിലേക്ക് സൗജന്യയാത്ര ലഭിച്ചിരുന്ന കുട്ടികൾ പദ്ധതിയുടെ പേര് മാറിയതോടെ പ്രതിസന്ധിയിൽ..

വയനാട് :കഴിഞ്ഞ വർഷം വരെ ഗോത്രസാരഥി പദ്ധതിയിലൂടെ സ്‌കൂളുകളിലേക്ക് സൗജന്യയാത്ര ലഭിച്ചിരുന്നവരാണ് സംസ്ഥാനത്തെ പ്രാക്തന ഗോത്രവിഭാഗത്തിലുൾപ്പെടുന്ന വിദ്യാർത്ഥികൾ എന്നാൽ ഇത്തവണ പദ്ധതി വിദ്യാവാഹിനി എന്ന പേരിലേക്ക് മാറി വ്യവസ്ഥകളിൽ മാറ്റം വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവരിൽ പല ഊരുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ.പദ്ധതിയുടെ പ്രയോജനത്തിൽ നിന്ന് പുറത്തായതോടെ പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ സ്‌കൂളുകളിലേക്കുള്ളവരവും ഗണ്യമായി കുറഞ്ഞുവെന്നാണ് കണക്ക് .

തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ബാധ്യത വന്നതോടെയാണ് ഗോത്രസാരഥി പദ്ധതി പട്ടികവർഗവകുപ്പ് ഏറ്റെടുക്കുകയും നിബന്ധനകളിൽ മാറ്റം വരുത്തുകയും ചെയ്തത് . ദുർഘടപാതകളുള്ള ഊരുകളിലേക്ക് മാത്രമായി പദ്ധതി നിജപ്പെടുത്തി. ഇത്രകാലം ഗോത്രസാരഥിയുടെ ഗുണം അനുഭവിച്ചിരുന്ന പല വിദ്യാർത്ഥികളും സ്‌കൂളുകളിലേക്ക് നടക്കേണ്ട ഗതികേടിലാണ് ഇപ്പോൾ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group