കാണ്ടമാലില്‍ വീണ്ടും ക്രൈസ്തവ കുടുംബങ്ങള്‍ക്കു നേരെ ആക്രമണം….

ഒഡീഷയിലെ കാണ്ടമാലില്‍ വീണ്ടും ക്രിസ്ത്യൻ കുടുംബത്തിന് നേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം.കാണ്ടമാല്‍ ജില്ലയിലെ ലടമില ഗ്രാമത്തിലാണ് നാല് ക്രൈ സ്തവ കുടുംബങ്ങള്‍ക്കുനേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ ഉണ്ടായത്. നാല് ക്രൈസ്തവ ഭവനങ്ങള്‍ അടിച്ചുതകര്‍ക്കുകയും അവരെ മര്‍ദിക്കുകയും വെള്ളമെടുക്കുന്നതു തടയുകയും ചെയ്തു.അതേ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ വനത്തിലേക്കും രണ്ടു കുടുംബങ്ങള്‍ അടുത്ത ഗ്രാമത്തിലുള്ള ബന്ധു വീടുകളിലും അഭയം തേടിയിരിക്കുകയാണ്. രണ്ട് ദിവസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചെത്തിയെങ്കിലും ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാതെ ആ ഗ്രാമത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അക്രമകാരികള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മടങ്ങേണ്ടിവന്നു.മതപീഡന കേസുകള്‍ക്ക് നിയമ സഹായം നല്‍കുന്ന കട്ടക്-ഭൂവനേശ്വര്‍ അതിരൂപതയിലെ ഫാ. ദിവ്യാസിങ് പരീഖയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. നാല് കുടുംബങ്ങള്‍ക്ക് ഗ്രാമത്തിലേക്ക് തിരികെ എത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്നും വിശ്വാസത്തിന്റെ പേരില്‍ ഇപ്പോഴും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ഫാ. പരീഖ പറഞ്ഞു. മനുഷ്യത്വ വിരുദ്ധവും നാടിന് മുഴുവന്‍ അപമാനകരവുമായ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തവരുടെ പേരില്‍ നിയനടപടികള്‍ സ്വീകരിക്കണമെന്ന് കട്ടക്-ഭൂവനേശ്വര്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ജോണ്‍ ബറുവ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group