ക്രിസ്ത്യാനികൾക്കെതിരായ അധികാരികളുടെ ‘ഏകോപിത ആക്രമണത്തെ’ അപലപിച്ച് ക്രൈസ്തവ നേതാക്കൾ

ഗാസ സംഘർഷത്തിനിടയിൽ, ജറുസലേമിലെ ക്രിസ്ത്യൻ പള്ളികളുടെ സ്വത്തുക്കൾക്ക് മുനിസിപ്പൽ നികുതി ചുമത്താനുള്ള നാല് മുനിസിപ്പാലിറ്റികളുടെ ശ്രമങ്ങളെ അപലപിച്ച് ജറുസലേമിലെ ക്രിസ്ത്യൻ നേതാക്കൾ.

കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, ജറുസലേമിലെ ലത്തീൻ കത്തോലിക്ക പാത്രിയാർക്കീസ്, വിശുദ്ധഭൂമിയിലെ ഫ്രാൻസിസ്കൻ കസ്റ്റോസ് ഫാ. ഫ്രാൻസെസ്കോ പാറ്റൺ എന്നിവർ ചേർന്ന് സംയുക്തപ്രസ്താവന പുറത്തിറക്കുകയും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനീതിപൂർവമായ ഇത്തരം പ്രവർത്തികളെ അപലപിക്കുകയും ചെയ്തു.

“ഈ ശ്രമങ്ങൾ വിശുദ്ധഭൂമിയിലെ ക്രിസ്ത്യൻസാന്നിധ്യത്തിനെതിരായ ഒരു ഏകോപിത ആക്രമണത്തെ പ്രതിനിധീകരിക്കുന്നതായി ഞങ്ങൾ വിശ്വസിക്കുന്നു. ലോകം മുഴുവൻ, പ്രത്യേകിച്ച് ക്രിസ്ത്യൻലോകം ഇസ്രായേലിലെ സംഭവങ്ങൾ നിരന്തരം പിന്തുടരുന്ന ഈ സമയത്ത് വിശുദ്ധഭൂമിയിൽ നിന്ന് ക്രിസ്ത്യൻസാന്നിധ്യത്തെ പുറത്താക്കാനുള്ള അധികാരികളുടെ ശ്രമത്തെ ഞങ്ങൾ വീണ്ടും അഭിമുഖീകരിക്കുന്നു“ പ്രസ്താവനയിൽ ക്രൈസ്തവ നേതൃത്വം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group