മദ്യപിച്ച് വാഹനം ഓടിക്കുന്നതിനേക്കാള്‍ കൂടുതല്‍ അപകടം ഉണ്ടാക്കിയത് തെങ്ങും തേങ്ങയും! ഞെട്ടിക്കും കണ
മദ്യപിച്ച് വാഹനം ഓടിക്കുന്നതിനേക്കാള്‍ കൂടുതല്‍ അപകടം ഉണ്ടാക്കിയത് തെങ്ങും തേങ്ങയും! ഞെട്ടിക്കും കണക്കുകള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങളും മരണങ്ങളും നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പലപ്പോഴും ഇന്ത്യ മുന്നിലാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നതും അശ്രദ്ധമായ ഡ്രൈവിംഗും റോഡുകളുടെ ശോചനീയാവസ്ഥയും അലഞ്ഞുതിരിയുന്ന മൃഗങ്ങളും റോഡിലെ കുഴികളുമൊക്കെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‍തമായി റോഡപകടത്തിനുള്ള അമ്ബരപ്പിക്കുന്നൊരു കാരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. തെങ്ങും തേങ്ങയുമാണ് റോഡപകടങ്ങളുടെ പ്രധാന കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠന റിപ്പോർട്ട്.
ഇന്ത്യയിലെ മുൻനിര ടെക്-ഫസ്റ്റ് ഇൻഷുറൻസ് ദാതാക്കളായ ആക്കോ (ACKO) യുടെ 2024 അപകട സൂചിക റിപ്പോർട്ടാണ്, 2024-ല്‍ മദ്യപിച്ച് വാഹനമോടിച്ചതിനെക്കാള്‍ അപകടങ്ങള്‍ തേങ്ങ വീഴുന്നത് മൂലമാണെന്ന കണ്ടെത്തിയത്. ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള അപകട ഇൻഷുറൻസ് ക്ലെയിമുകളുടെ സമഗ്രമായ വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. 2024-ല്‍ മദ്യപിച്ച് വാഹനമോടിച്ചതിനെക്കാള്‍ 2.28 മടങ്ങ് അപകടങ്ങള്‍ തേങ്ങ വീഴുന്നത് മൂലമാണെന്നാണ് കണ്ടെത്തല്‍.
സാമ്ബ്രദായിക ഘടകങ്ങള്‍ക്കപ്പുറം, റോഡപകടങ്ങളുടെ മറ്റ് കാരണങ്ങളിലേക്കും ഈ റിപ്പോർട്ട് വെളിച്ചം വീശുന്നു. മോശം റോഡുകളുടെ അവസ്ഥ, അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍, മരങ്ങളില്‍ നിന്ന് വീഴുന്ന അവശിഷ്ടങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഈ സ്ഥിതിവിവരക്കണക്കുകള്‍ക്ക് കാരണമാകുന്നു. റോഡപകടങ്ങള്‍ക്ക് മറ്റൊരു പ്രധാന കാരണം അലഞ്ഞുതിരിയുന്ന മൃഗങ്ങളാണ്. അത്തരം കേസുകളില്‍ 62 ശതമാനത്തിനും തെരുവ് നായ്ക്കളാണ് ഉത്തരവാദികള്‍. അതിനുശേഷം പശുക്കള്‍ വരുന്നു. 29 ശതമാനം കേസുകള്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ മൂലമാണ്. തുടർന്ന് നാല് ശതമാനം എരുമകളും വരുന്നു. ഇക്കൂട്ടത്തിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിനേക്കാള്‍ 2.2 മടങ്ങ് അപകടങ്ങള്‍ തെങ്ങുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന കണ്ടെത്തല്‍.
മെട്രോ നഗരങ്ങളാണ് റോഡപകടങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകളെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു . 78 ശതമാനം ഇൻഷുറൻസ് ക്ലെയിമുകളും ഈ പ്രദേശങ്ങളില്‍ നിന്നാണ് വരുന്നതെന്നത്. അതുകൊണ്ടുതന്നെ നഗരപരിസരങ്ങള്‍ റോഡപകടങ്ങളുടെ ഉയർന്ന അപകടസാധ്യത നേരിടുന്നുണ്ടെന്ന് വ്യക്തമാണ്. റിപ്പോർട്ട് അനുസരിച്ച്, അപകടങ്ങളുടെ പട്ടികയില്‍ ഹൈദരാബാദ്, ഡല്‍ഹി എൻസിആർ എന്നിവയും തൊട്ടുപിന്നില്‍ 15.9 ശതമാനവും 14.2 ശതമാനവും വരുന്ന പൂനെയും ബെംഗളൂരുവുമാണ്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലെ ബൊമ്മനഹള്ളി പ്രദേശമാണ്. തൊട്ടുപിന്നാലെ നോയിഡ, പൂനെയിലെ മരുഞ്ചി, മുംബൈയിലെ മീരാ റോഡ് എന്നിവ ഈ നഗരങ്ങളിലെ ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.
നഗരത്തില്‍ സംഭവിക്കുന്ന കുഴികളുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 44.8 ശതമാനവും സംഭവിക്കുന്ന ബെംഗളൂരുവാണ് പട്ടികയില്‍ ഒന്നാമത്. 13.3 ശതമാനവും 12.3 ശതമാനവുമായി ഡല്‍ഹിയും മുംബൈയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മെച്ചപ്പെട്ട റോഡ് സുരക്ഷയ്ക്കായി നഗര അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിൻ്റെ അടിയന്തിരാവസ്ഥയ്ക്ക് ഇത് വീണ്ടും അടിവരയിടുന്നു. പ്രകൃതിക്ഷോഭത്തില്‍ വാഹനങ്ങള്‍ക്കും വൻ നാശനഷ്‍ടം സംഭവിച്ചിട്ടുണ്ട്. ചെന്നൈയില്‍, ഇൻഷുറൻസ് ക്ലെയിമുകളുടെ 22 ശതമാനവും മൈചോങ് ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ്.
ഈ അപകടങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ ഉള്‍പ്പെടുന്ന വാഹനങ്ങളെയാണ് റിപ്പോർട്ട് അടിവരയിട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള വാഹനങ്ങളുടെ മുകളില്‍ വരുന്നത് ഹ്യുണ്ടായ് i10 ആണ്, അതിനുശേഷം മാരുതി സുസുക്കി സ്വിഫ്റ്റ് , മാരുതി സുസുക്കി ബലേനോ തുടങ്ങിയ ചില ജനപ്രിയ മോഡലുകള്‍ ഉണ്ട്. ഹ്യുണ്ടായ് ഐ20 , മാരുതി സുസുക്കി ഡിസയർ എന്നിവയാണ് മറ്റ് രണ്ട് മോഡലുകള്‍ .
അക്കോയുടെ ഈ അപകട സൂചിക 2024 റോഡപകടങ്ങളുടെ ഞെട്ടിപ്പിക്കുന്ന കാരണങ്ങള്‍ എടുത്തുകാണിക്കുക മാത്രമല്ല. പ്രാദേശിക അധികാരികള്‍ക്കും നയരൂപകർത്താക്കള്‍ക്കും ഇതൊരു ഓർമ്മപ്പെടുത്തല്‍ കൂടിയാണ്. റോഡിൻ്റെ അവസ്ഥ മെച്ചപ്പെടുത്തുക, അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ സാന്നിധ്യം കുറയ്ക്കുക എന്നിങ്ങനെയുള്ള മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ശക്തമായ സാധ്യതയുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m