കാസർകോട്: സംസ്ഥാനത്തെ ഗവ. ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളിലെയും മുറിവാടക ടൂറിസം വകുപ്പ് കുത്തനെ കൂട്ടി.കോണ്‍ഫറൻസ് ഹാളുകളുടെ വാടകയും കൂട്ടിയിട്ടുണ്ട്. നവംബർ ഒന്നുമുതലാണ് വർധന.
പൊൻമുടി, വർക്കല, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പീരുമേട്, ആലുവ, തൃശ്ശൂർ, സുല്‍ത്താൻ ബത്തേരി തുടങ്ങിയ ഗസ്റ്റ് ഹൗസുകളില്‍ മുറിവാടക ഇരട്ടിയോ അതില്‍ കൂടുതലോ ആണ്. മലപ്പുറത്ത് സ്യൂട്ട് റൂം വാടക ഇരട്ടിയിലധികമാക്കിയപ്പോള്‍ കാസർകോട് ഡബിള്‍, നോണ്‍ എ.സി. സ്യൂട്ട് റൂമുകളുടെ കാര്യത്തിലാണ് ഈ വർധന.
തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ എ.സി. സിംഗിള്‍ റൂം നിരക്ക് 700-ല്‍നിന്ന് 1200 ആയും ഡബിള്‍ റൂം 1000-ല്‍നിന്ന് 1800 ആയും സ്യൂട്ട് 2000-ല്‍നിന്ന് 3300 ആയും കൂട്ടി. സംസ്ഥാനത്ത് രണ്ട് ഗവ. ഗസ്റ്റ് ഹൗസുകളാണ് കടല്‍ത്തീരത്തുള്ളത്. കോവളവും കണ്ണൂരും. കോവളത്ത് എ.സി. ഡബിള്‍ റൂം 1000-ല്‍നിന്ന് 1800 ആയും സ്യൂട്ട് 2000-ല്‍ നിന്ന് 3300 ആയും കൂട്ടി.
കണ്ണൂരില്‍ എ.സി. ഡബിള്‍ റൂമിന് 800-ന് പകരം 1800 രൂപ നല്‍കണം. ഡീലക്സിന് 2500-ഉം സ്യൂട്ടിന് 3300-ഉം ആണ് വാടക. ഹാളുകള്‍ പകുതിദിവസത്തേക്കും ഒരുദിവസത്തേക്കും വാടകയ്ക്ക് ലഭിക്കും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലെ ഹാളിന് പകുതി ദിവസത്തേക്ക് 1000 രൂപയായിരുന്നത് 3000 രൂപയും ഒരു ദിവസത്തേക്ക് 1500 രൂപയായിരുന്നത് 5000 രൂപയുമാക്കി.
മുംബൈ, കന്യാകുമാരി കേരള ഹൗസുകളിലെ മുറിവാടകയും കൂട്ടി. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെ വാടക 2022-ല്‍ കൂട്ടിയതിനാല്‍ ഇത്തവണത്തെ വർധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m