കേരളീയർക്ക് ഓണാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്ബാടുമുള്ള കേരളീയര്‍ക്ക് ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു. ഐതിഹ്യത്തിലെ സമത്വസുന്ദര കാലത്തിന്റെ ഓർമ ഓണത്തിലൂടെ പുതുക്കുമ്ബോള്‍ അത് അത്തരം ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രചോദനവുമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ലോകമെമ്ബാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഓണാശംസകള്‍.
ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല, അത് നല്‍കുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ്. ഐതിഹ്യത്തിലെ സമത്വസുന്ദര കാലത്തിന്റെ ഓർമ ഓണത്തിലൂടെ പുതുക്കുമ്ബോള്‍ അത് അത്തരം ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രചോദനവുമാകുന്നു. ജാതി – മത വ്യത്യാസങ്ങള്‍ക്ക് അതീതമായ മാനസിക ഒരുമയുടെ ഉത്സവമായ ഓണത്തിന്റെ സ്നേഹസന്ദേശം ലോകമെങ്ങും എത്തിക്കാൻ നമുക്ക് സാധിക്കട്ടെ” – ഗവർണർ സന്ദേശത്തില്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group