മനുഷ്യരുടെ ജീവിതവുമായി ബന്ധമുള്ളതും, ഏവർക്കും പ്രാപ്യമായതും, മറ്റു ശാസ്ത്രരീതികളെ വിലകുറച്ചുകാട്ടാത്തതുമായ ഒരു വിദ്യാഭ്യാസരീതിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പാ.
റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അക്കാദമിക് സമൂഹത്തിന് നൽകിയ ഉദ്ബോധനത്തിലാണ്, വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
മറ്റു ശാസ്ത്രവിഭാഗങ്ങളുടെ നേർക്ക് അധിപത്യമനോഭാവത്തോടെയല്ല ദൈവശാസ്ത്രവിഭാഗം ചിന്തിക്കേണ്ടതെന്നും, എല്ലാവരിൽനിന്നും പഠിക്കാനുണ്ടെന്ന തിരിച്ചറിവിൽ, ഉന്നത പീഠങ്ങളിൽ നിന്നുള്ള അധ്യാപനമെന്നതിനേക്കാൾ, ഒരു മേശയ്ക്കു ചുറ്റുമിരുന്നുള്ള അറിവിന്റെ പങ്കുവയ്ക്കലിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ദൈവശാസ്ത്രരംഗത്തുള്ള അധിപത്യമനോഭാവം തെറ്റുകളിലേക്കാണ് നമ്മെ നയിക്കുകയെന്ന് പാപ്പാ എടുത്തുപറഞ്ഞു.
ക്രൈസ്തവവിദ്യാഭ്യാസരംഗത്ത് എളിമയുണ്ടാകേണ്ടതിന്റെ പ്രാധാന്യം പാപ്പാ പ്രത്യേകം പരാമർശിച്ചു. സഭയിലെ അധ്യാപകർക്ക്, തങ്ങൾക്ക് എല്ലാമറിയാമെന്ന ചിന്ത ഉണ്ടാകരുതെന്നും എല്ലാവരുടെയും സംഭാവനകൾ ആവശ്യമുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
നിർമ്മിതബുദ്ധി കൊണ്ടുവരുന്ന അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഏതാണ്ട് ഒരു മണിക്കൂർ നീണ്ട തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
വിദ്യാഭ്യാസം ചിലർക്കായി മാത്രമുള്ള ഒരു പ്രത്യേക അനുകൂല്യമായി മാറരുതെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group