കൊച്ചി: ഒരാളുടെ പ്രവൃത്തി സമൂഹത്തിന് ഭീഷണിയാകുമ്പോള്‍ അയാളെ കരുതല്‍ തടങ്കലിലാക്കാനുള്ളതാണെന്നും ശിക്ഷിക്കാനുള്ളതല്ലെന്നും ഹൈക്കോടതി. ക്രിമിനല്‍ കേസിലെ വിചാരണയ്ക്കു പകരം ഇത് ഉപയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയ ആലപ്പുഴ സ്വദേശി ജോര്‍ജ് ഫ്രാന്‍സിസിനെ മോചിപ്പിച്ചുകൊണ്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
മയക്കുമരുന്നു കൈവശം വച്ചുവെന്നതടക്കമുള്ള കേസുകളില്‍ പ്രതിയായ ജോര്‍ജ് ഫ്രാന്‍സിസിനെ അറിയപ്പെടുന്ന ഗുണ്ടയാണെന്നു വിലയിരുത്തിയാണ് കരുതല്‍ തടങ്കലിലാക്കിയത്. ഇതിനെതിരേ ജോര്‍ജിന്റെ അമ്മ ലൂസിയ നല്കിയ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group