ജീവനാണ്, ജീവിതമാണ്! പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തത് അഞ്ച് അവയവങ്ങള്‍; താരമായി വ്യോമസേനയുടെ C-17 ഗ്ലോബ്മാസ്റ്റര്‍

രാജ്യം കാക്കുന്നതില്‍ മാത്രമല്ല, ജീവൻ കാക്കുന്നതിലും മികവ് തെളിച്ചിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് അവയവങ്ങള്‍‌ എയർലിഫ്റ്റ് ചെയ്തിരിക്കുകയാണ്.

സേനയുടെ കർമനിരത വാഴ്‌ത്തപ്പെടുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് അഞ്ച് അവയവങ്ങളുമായി പറന്നത്. പൂനെയിലെ R&R മിലിട്ടറി ഹോസ്പിറ്റലിലെ വിദഗ്ധ സംഘവും വിമാനത്തിലുണ്ടായിരുന്നു. വ്യോമസേനയുടെ എക്സ് പേജിലൂടെയാണ് ജീവൻ രക്ഷാ ദൗത്യത്തെ കുറിച്ച്‌ പറഞ്ഞിരിക്കുന്നത്.

ഹിൻഡാൻ എയർഫോഴ്സ് സ്റ്റേഷനില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. നേരത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന വിയറ്റ്നാമിന് സഹായമെത്തിച്ചതും സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലായിരുന്നു. മാനുഷിക സഹായങ്ങള്‍ നല്‍കുന്നതില്‍ നിർണായക പങ്കാണ് വ്യോമസേന വഹിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group